പാനൂര്‍: ആയുധങ്ങള്‍ക്കായി പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ കണ്ടെത്തിയത് ചാരായ നിര്‍മ്മാണ കേന്ദ്രം. പാനൂര്‍ പ്രിന്‍സിപ്പല്‍ എസ്‌ഐ എം.എസ് ഫൈസലിന്റെ നേതൃത്വത്തില്‍ ബോംബ് ഡിറ്റക്‌സേഷന്‍ ടീം നടത്തിയ റെയ്ഡിലാണ് വാറ്റ് കേന്ദ്രം കണ്ടെത്തിയത്.
വളള്യായിയിലെ ചകിരിക്കമ്പനിക്കു സമീപത്തെ ആളൊഴിഞ്ഞ കാടു നിറഞ്ഞ പറമ്പിലാണ് വാറ്റു കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. 200 ലിറ്റര്‍ വാഷും ഗ്യാസ് അടുപ്പ്, സിലിണ്ടര്‍ ഉള്‍പ്പടെയുള്ള വാറ്റുപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു. സമീപത്തെ ആള്‍ താമസമില്ലാത്ത വീട്ടിനകത്തു നിന്നും മദ്യക്കുപ്പികളും പൊലീസ് കണ്ടെടുത്തു. കുറ്റിക്കാടുകള്‍ നിറഞ്ഞു നില്‍ക്കുന്ന ഈ പറമ്പില്‍ പൊതുവെ ജനസഞ്ചാരം തീരെ കുറവാണ്. ബോംബ് സ്‌ക്വാഡ് ടീം എഎസ്‌ഐ പി.വി ശശിധരന്‍, പാനൂര്‍ എഎസ്‌ഐ പി.രമേശന്‍ എന്നിവര്‍ റെയ്ഡിന് നേതൃത്വം നല്‍കി.
















