പന്തളം: ഉള്ളന്നൂര്‍ ഹിന്ദു മഹാമണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ ശ്രീഭദ്രാ ഹിന്ദുധര്‍മ്മ പരിഷത്ത് 7 മുതല്‍ 9 വരെ ഉള്ളന്നൂര്‍ ശ്രീഭദ്രാദേവീക്ഷേത്രാങ്കണത്തില്‍ നടക്കുമെന്ന് ആര്‍ഷഭൂമി ചാരിറ്റബിള്‍ട്രസ്റ്റ്ജന.സെക്രട്ടറിവിനുഹരിനാരായണന്‍, ട്രഷറര്‍ പ്രവീണ്‍കുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തിലറിയിച്ചു.
6ന് വൈകിട്ട് 5 മണിക്ക് ഹിന്ദു ഐക്യവേദി സംസ്ഥാന ജന.സെക്രട്ടറി ബ്രഹ്മചാരി ഭാര്‍ഗ്ഗവറാം പതാക ഉയര്‍ത്തും. 7ന് വൈകിട്ട് 4.30ന് പി.ആര്‍. ഗോപാലകൃഷ്ണപിള്ളയുടെ അദ്ധ്യക്ഷതയില്‍ സൂര്യകാലടിമന സൂര്യന്‍ ജയസൂര്യന്‍ ഭട്ടതിരിപ്പാട് ഉദ്ഘാടനം ചെയ്യും. ആര്‍ഷവിദ്യാവനം ചെയര്‍മാന്‍ ബ്രഹ്മചാരി ദേവാത്മചെതന്യ മുഖ്യപ്രഭാഷണം നടത്തും. 8ന് വൈകിട്ട 4.30 മുതല്‍ സന്യാസി മഹാസഭ സംസ്ഥാന ജന.സെക്രട്ടറി സ്വാമി സദ്‌സ്വരൂപാനന്ദ സരസ്വതിയുടെ കാര്‍മ്മികത്വത്തില്‍ അഗ്നിഹോത്ര മഹായാഗം. 6ന് പ്രസാദ വിതരണം, 6.15ന് ചവറ കൃഷ്ണായനം സനാതനധര്‍മ്മ പ്രചരണ സേവാസമിയിയിലെ കുമാരി ആദിത്യയുടെ പ്രഭാഷണം, രാത്രി 8 മുതല്‍ നാദോപാസന.
9ന് വൈകിട്ട് 4.30ന് വാഴൂര്‍ തീര്‍ത്ഥപാദാശ്രമാധിപതി ആചാര്യ മഹാമണ്ഡലേശ്വര്‍ സ്വാമി പ്രജ്ഞാനന്ദ തീര്‍ത്ഥപാദപരമഹംസര്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് വി.ആര്‍. രാജശേഖരന്‍ അദ്ധ്യക്ഷത വഹിക്കും.അഡ്വ. രഞ്ജിത്ത് മാരാര്‍ മുഖ്യപ്രഭാഷണം നടത്തും. മേജര്‍ രവിക്ക് അമ്മ പുരസ്‌കാരം നല്കും. ചലച്ചിത്രതാരം ശ്രീലത നമ്പൂതിരി മുഖ്യാതിഥി ആയിരിക്കും. എസ്എന്‍ഡിപി യോഗം പന്തളം യൂണിയന്‍ സെക്രട്ടറി ഡോ.എ.വി. ആനന്ദരാജ്, ജയേഷ് കുട്ടമത്ത്, പ്രജീഷ് കയ്‌പ്പള്ളി, അശോക് പമ്പ, പൃഥ്വിപാല്‍, ഉള്ളന്നൂര്‍ ഹിന്ദുമഹാമണ്ഡലം പ്രസിഡന്റ് രാജേഷ് ജി.നായര്‍, വിനു ഹരിനാരായണന്‍ എന്നിവര്‍ സംസാരിക്കും. 6.45ന് സൂര്യകാലടി ഭജനമണ്ഡലി അവതരിപ്പിക്കുന്ന ഭജന്‍സ്.
















