പാപ്പിനിശ്ശേരി: ബൈക്കില്‍ കടത്തുകയായിരുന്ന പത്ത് ലിറ്റര്‍ വിദേശമദ്യവുമായി യുവാവ് അറസ്റ്റില്‍. അഴീക്കോട്ടെ ഷാനവാസാ(42)ണ് വളപട്ടണം പോലീസിന്റെ പിടിയിലായത്. വില്‍പ്പനയ്‌ക്കായി ചാക്കില്‍ നിറച്ചുകൊണ്ടുവന്ന മദ്യമാണ് പിടികൂടിയത്. ആവശ്യക്കാരനെന്ന വ്യാജേന പോലീസ് വേഷം മാറിയെത്തിയാണ് ഇയാളെ പിടികൂടിയത്.
മദ്യഷാപ്പുകള്‍ പൂട്ടിയതിനെ തുടര്‍ന്ന് വ്യാജ വില്‍പ്പന വര്‍ദ്ധിക്കാനുള്ള സാഹചര്യം കണക്കിലെടുത്തായിരുന്നു പോലീസിന്റെ പരിശോധന.
















