ശ്രീകണ്ഠപുരം: മടമ്പം പികെഎം കോളേജ് ഓഫ് എഡ്യുക്കേഷന്‍ വാര്‍ഷികാഘോഷം കെ.സി.ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ചെയര്‍മാന്‍ അലക്‌സ് മാത്യു അധ്യക്ഷതവഹിച്ചു. എം.അബ്ദുറഹിമാന്‍ മുഖ്യ പ്രഭാഷണം നടത്തി. കോളേജ് പ്രൊ മാനേജര്‍ എബ്രഹാം പറമ്പേട്ട്, നിതിന്‍ നങ്ങോത്ത്, ഡോ.വീണ അപ്പുക്കുട്ടന്‍, പിടിഎ പ്രസിഡണ്ട് സി.എ.മാത്യു എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പാള്‍ ഡോ.സ്റ്റീഫന്‍ വാര്‍ഷിക റിപ്പോര്‍ട്ടും യൂണിയന്‍ ജനറല്‍ സെക്രട്ടറി നവ്യ യൂണിയന്‍ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ആനി ആഷ്മി ജോസ് സ്വാഗതവും കെ.സുധീഷ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് കലാപരിപാടികളും അരങ്ങേറി.
















