കണ്ണൂര്‍: കേരളത്തിലെ മികച്ച ജൈവകര്‍ഷകനുള്ള സരോജിനി ദാമോദരന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ അക്ഷയശ്രീ ആവാര്‍ഡുനേടിയ ജൈവസംസ്‌കൃതിയുടെ അംഗവും ജൈവ കര്‍ഷകനുമായ ഷിംജിത്ത് തില്ലങ്കേരിയെ ആദരിച്ചു. ജൈവോല്‍പന്നമേളയോടനുബന്ധിച്ച് കണ്ണൂരില്‍ ജൈവസംസ്‌കൃതി സംഘടിപ്പിച്ച ചടങ്ങില്‍ കവി ഉമേഷ് ബാബു കെ.സി.ഷംജിത്തിന് ഉപഹാരം സമര്‍പ്പിച്ചു. അഡ്വ.വിനോദ് പയ്യട അധ്യക്ഷത വഹിച്ചു. വി.സി.വിജയന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. ടി.പി.ആര്‍.നാഥ്, വിശാലാക്ഷന്‍ മാസ്റ്റര്‍, ആശാഹരി ഷിംജി ത്ത് എന്നിവര്‍ സംസാരിച്ചു.
















