കണ്ണൂര്‍: സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണ്ണൂര്‍ ജില്ലാ കാര്യാലയത്തിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഉദേ്യാഗാര്‍ത്ഥികളെ നിയമിക്കുന്നു. ജല/വായു സാമ്പിള്‍ ശേഖരണത്തിന് എഞ്ചിനീയറിങ്ങ് ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. പ്രതിമാസം 20,000 രൂപ ലഭിക്കും. രാത്രി ഷിഫ്റ്റ് ജോലി ചെയ്യുവാന്‍ സന്നദ്ധരായവരെ മാത്രമേ പരിഗണിക്കുകയുളളൂ. പ്രായം 2017 ജനുവരി ഒന്നിന് 30 വയസില്‍ കവിയരുത്. താല്‍പര്യമുളളവര്‍ 7ന് രാവിലെ 11 മണിക്ക് കണ്ണൂര്‍ ജില്ലാ കാര്യാലയത്തില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും അസ്സലും സഹിതം ഹാജരാകണം.
















