അമ്പലപ്പുഴ: കാക്കാഴം കാപ്പിത്തോട് മാലിന്യപ്രശ്‌നം പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് ഇന്ന് ബിജെപി മാര്‍ച്ച്. ബജറ്റില്‍ പണം അനുവദിക്കാത്തതിലും, മന്ത്രി ജി.സുധാകരന്റെ അവഗണനക്കുമെതിരെ അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ സുധാകരന്റെ ഓഫീസിലേക്ക് കാപ്പിത്തോട് മാലിന്യവുമായാണ് മാര്‍ച്ച്.
കാപ്പിത്തോടിന് സമീപത്തുനിന്ന് രാവിലെ എട്ടിന് മാര്‍ച്ച് ആരംഭിക്കും. കളര്‍കോട് ഓഫീസിന് മുന്നില്‍ മാര്‍ച്ച് ബിജെപി ജില്ലാ പ്രസിഡന്റ്‌കെ. സോമന്‍ ഉദ്ഘാടനം ചെയ്യും. നിയോജക മണ്ഡലം പ്രസിഡന്റ് വി.ശ്രീജിത്ത് അദ്ധ്യക്ഷനാകും. എം.വി.ഗോപകുമാര്‍, എല്‍.പി. ജയചന്ദ്രന്‍, കൊട്ടാരം ഉണ്ണിക്കൃഷ്ണന്‍, ഡി.പ്രദീപ്, അനില്‍കുമാര്‍, പി. ലിജു എന്നിവര്‍ പ്രസംഗിക്കും.
















