ഇരിട്ടി: പുന്നാട് ഗീതാഗ്രാമം പോലുള്ള ഗ്രാമങ്ങള്‍ കേരളത്തിന്റെ മുക്കിലും മൂലയിലും ഉണ്ടാവണമെന്ന് പ്രശസ്ത സിനിമാ സംവിധായകനും നടനുമായ രാജസേനന്‍ പറഞ്ഞു. പുന്നാട് ഗീതാഗ്രാമോത്സവത്തിന്റെ ഭാഗമായി അര്‍ജ്ജുന സ്‌പോര്‍ട്‌സ് പുന്നാട് സംഘടിപ്പിച്ച സ്വര്‍ഗ്ഗീയ അശ്വിനികുമാര്‍ സ്മാരക ദക്ഷിണേന്ത്യന്‍ ഇന്‍വിറ്റെഷന്‍ കബഡി ഫെസ്റ്റിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗീതാഗ്രാമം എന്ന സങ്കല്പം തന്നെ ഭാരതീയ ജനതാ പാര്‍ട്ടിയുടെ ഒരു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ തന്നില്‍ അഭിമാനം കൊള്ളിക്കുന്നതായി അദ്ദേഹം പറഞ്ഞു.
കരുത്തും ഐക്യവും ശക്തിയും ഒന്നിച്ചു ചേരുന്ന കളിയാണ് കബഡിയെന്നും ഭാരതം കായിക മേഖലക്ക് നല്‍കിയ സംഭാവനയാണ് ഇതെന്നും ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിച്ച ബിജെപി ദേശീയ സമിതി അംഗം പി.കെ.കൃഷ്ണദാസ് പറഞ്ഞു. 125 കോടി ജനസംഖ്യയുള്ള ഇന്ത്യ സപോട്‌സില്‍ ലോകത്ത് നൂറ്റി മുപ്പത്തി ഒന്‍പതാം സ്ഥാനത്താണ്. താരങ്ങളെ വളര്‍ത്തിക്കൊണ്ടുവാരാനുള്ള ശ്രമം ഇതുവരെ ഒരു ഭരണകൂടവും നടത്താഞ്ഞതാണ് ഇതിനു കാരണമന്നും കൃഷ്ണദാസ് പറഞ്ഞു.
യോഗത്തില്‍ ശങ്കരന്‍ വി. പുന്നാട് അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ സെക്രട്ടറി ഹരിദാസ്, ദേവദാസ് തില്ലങ്കേരി, കെ.ശിവശങ്കരന്‍ എന്നിവര്‍ പ്രസംഗിച്ചു. എ.കെ.ഷൈജു സ്വാഗതവും അതുല്‍ അരവിന്ദ് നന്ദിയും പറഞ്ഞു. വിവിധ മത്സരങ്ങളില്‍ കഴിവ് തെളിയിച്ച വിദ്യാര്‍ഥികളെ ചടങ്ങില്‍ ആദരിച്ചു.
















