ആലപ്പുഴ: എസ്ഡി കോളജില്‍ ഗണിതശാസ്ത്ര ഗവേഷണ വിഭാഗത്തിന്റെ ഉദ്ഘാടനവും ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള എന്‍ഡോവ്‌മെന്റ് വിതരണവും 27നു രാവിലെ 10.30നു കോളജ് ഗോള്‍ഡന്‍ ജൂബിലി ഓഡിറ്റോറിയത്തില്‍ നടക്കും. 1946–ല്‍ ആണു ബിരുദകോഴ്‌സുമായി ഗണിതശാസ്ത്ര വിഭാഗം ആരംഭിച്ചത്. കേരള സര്‍വകലാശാലയിലെ എയ്ഡഡ് കോളജുകളില്‍ ആദ്യ ഗണിത ശാസ്ത്ര ഗവേഷണ വിഭാഗമാണ് ഇവിടെ ആരംഭിക്കുക. ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം കോളജ് മാനേജര്‍ പി.കൃഷ്ണകുമാര്‍ നിര്‍വഹിക്കും. പ്രിന്‍സിപ്പല്‍ അധ്യക്ഷത വഹിക്കും.
















