വൈക്കം: തന്റെ ജീവിതത്തില്‍ ഒട്ടേറതവണ ഫോണിലൂടെ ബന്ധപ്പെട്ടിരുന്നുവെങ്കിലും എറണാകുളത്ത് സിനിമ സെറ്റില്‍വച്ച് കണ്ടപ്പോള്‍ താന്‍ ഞെട്ടിപ്പോയി എന്ന് നടിയും കേരളസംഗീത നാടക അക്കാഡമി ചെയര്‍പേഴ്‌സനുമായ കെപിഎസി ലളിത പറഞ്ഞു.
വൈക്കം വിജയലക്ഷ്മിക്ക് വൈക്കം പൗരാവലിയുടെ ആഭിമുഖ്യത്തില്‍ സത്യഗ്രഹസ്മാരക ഹാളില്‍ നല്‍കിയ സ്വീകരണസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അവര്‍. ‘നടന്‍’ എന്ന സിനിമയില്‍ എനിക്കുവേണ്ടി വിജയലക്ഷ്മി പാടിയിട്ടുണ്ട്. വിജിയുടെ അച്ഛനും അമ്മയും ഭാഗ്യം ചെയ്തവരാണ്.
മാതാപിതാക്കള്‍ക്ക് അവരുടെ ജിവിതത്തില്‍ കിട്ടയ നിധിയാണ് വിജി. അതുപോലെ വിജിക്ക് ലഭിച്ച മാതാപിതാക്കള്‍ മറ്റൊരു മുതല്‍ക്കൂട്ടാണെന്ന് അവര്‍ പറഞ്ഞു. സി.കെ.ആശ ആദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ പന്ന്യന്‍രവീന്ദ്രന്‍ ,നഗരസഭ ചെയര്‍മാന്‍ അനില്‍ ബിശ്വാസ്, പി,കെ,മേദിനി, വിജയലക്ഷ്മിയുടെ മാതാപിതാക്കളായ മുരളി, വിമല, ശ്രീകുമാരന്‍ നായര്‍, അഡ്വ.അംബരീഷ് വാസു, അക്കരപ്പാടം ശശി എന്നിവര്‍ പ്രസംഗിച്ചു. ജന്മനാട് മാതാപിതാക്കള്‍ക്കും, എനിക്കും ഉചിതമായ സ്വീകരണം നല്‍കിയത് ഞങ്ങളുടെ ഭാഗ്യമാണ്. ലളിതമ്മ ഞങ്ങളുടെ നാട്ടില്‍ എത്തിയതില്‍ ഏറെ സന്തോഷം. എല്ലാം വൈക്കത്തപ്പന്റെ അനുഗ്രഹമാണെന്ന് വിജയലക്ഷ്മി മറുപടി പ്രസംഗത്തില്‍ പറഞ്ഞു. പൗരാവലിയുടെ ഉപഹാരം സി.കെ.ആശ എം. എല്‍.എ വിജയലക്ഷ്മിക്ക് നല്‍കി, സംഗീതാശംസകളര്‍പ്പിച്ചുകൊണ്ട് വൈക്കം ദേവാനന്ദ്, ഹരികൃഷ്ണന്‍, ഉദയചന്ദ്രന്‍, പി.കെ മേദിനി തുടങ്ങിയവര്‍ ഗാനസന്ധ്യയില്‍ പങ്കെടുത്തു.
















