അമ്പലപ്പുഴ: ഇഷ്ടിക കയറ്റിവന്ന ലോറി കല്‍ക്കെട്ടിടിഞ്ഞ് തോട്ടിലേക്ക് മറിഞ്ഞു. ഡ്രൈവര്‍ക്ക് പരിക്ക്. ഇന്നലെ രാവിലെ എട്ടിന് കരുമാടി മേലത്തിങ്കരി ഭാഗത്തായിരുന്നു സംഭവം. ഇഷ്ടികയുമയി പോയ മിനിലോറി അമ്പലപ്പുഴ തോട്ടിലേക്ക് മറിയുകയായിരുന്നു. വെള്ളത്തില്‍ മുങ്ങിയ ലോറിയില്‍ നിന്നും ഡ്രൈവര്‍ വള്ളികുന്നം സ്വദേശി രതീഷ് (53)നെ ഓടിക്കൂടിയ നാട്ടുകാര്‍ പുറത്തെടുക്കുകയായിരുന്നു.രതീഷിനെ നിസ്സാരപരിക്കുകളോടെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
















