ചേര്‍ത്തല: ഹാന്‍സ് വില്‍പ്പനയെ ചോദ്യ ചെയ്ത യുവാവിനെ മൂന്നംഗ സംഘം മര്‍ദ്ദിച്ചു. തണ്ണീര്‍മുക്കം പഞ്ചായത്ത് ഒന്‍പതാം വാര്‍ഡ് പുല്ലാട്ടുശേരി അഭിലാഷ് (34) ആണ് മര്‍ദ്ദനമേറ്റ് ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. മത്സ്യ വ്യാപാരിയായ ഇയാള്‍ ജോലി കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേയ്‌ക്ക് മടങ്ങുന്നതിനിടെ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു. തലയ്‌ക്കും ശരീരത്തിനും ഗുരുതര പരിക്കേറ്റു. തലയില്‍ അഞ്ച് തുന്നലുണ്ട്. മുഹമ്മ പോലീസ് കേസെടുത്തു.
















