തുറവൂര്‍: മത്സ്യ വാറ്റു കേന്ദ്രത്തില്‍ ക്വട്ടേഷന്‍സംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ അയല്‍വാസിയായ യുവാവിന് കുത്തേറ്റു. തുറവൂര്‍ പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡില്‍ പള്ളിത്തോട് പൊഴിച്ചിറയില്‍ കുഞ്ഞുട്ടി മകന്‍ രമേശനാ (44)ണ് കുത്തേറ്റത്. ഗുരുതരമായ പരിക്കേറ്റ ഇയാളെആലപ്പുഴ മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. പള്ളിത്തോട് ഹേലാപുരം മൂലേക്കളം റോഡിനോട് ചേര്‍ന്നുള്ള തുറവൂര്‍ കരിനിലത്തിന്റെ പടിഞ്ഞാറെ ഭാഗത്തുള്ള മുരിക്കുംമുറി മത്സ്യ വളര്‍ത്തു കേന്ദ്രത്തില്‍ ഇന്നലെ പകല്‍ മൂന്നിനായിരുന്നു സംഭവം. പ്രദേശത്ത് പട്രോളിങ് ഏര്‍പ്പെടുത്തി.
















