കൊച്ചി: ഇന്റര്‍ നാഷണല്‍ ഫാഷന്‍ ഫെസ്റ്റിന്റെ അഞ്ചാം സീസണ്‍ 27ന് വൈകിട്ട് 6.30ന് കൊച്ചിയിലെ റമദ റിസോര്‍ട്ടില്‍. വിവാഹ ഡിസൈനുകള്‍ക്ക് പ്രാധാന്യം നല്‍കി മംഗല്യ ഫെസ്റ്റ് എന്ന തീമിലാണ് ഫെസ്റ്റ്. മത്സരിക്കുന്നതില്‍ അധികവും കേരളത്തില്‍ നിന്നുള്ള മോഡലുകളായിരിക്കും. മിസ് ഏഷ്യ ഉള്‍പ്പടെയുള്ള സൗന്ദര്യ മത്സരങ്ങള്‍ സംഘടിപ്പിച്ച അജിത് രവിയാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. അജിത് രവി, നൗഷിജ, തസ്‌നിം സൂഫിയാന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
















