കൊച്ചി: കെസിബിസി മദ്യവിരുദ്ധസമിതി എറണാകുളം-അങ്കമാലി അതിരൂപത 18-ാമത് വാര്‍ഷികവും അവാര്‍ഡ് ദാന സമ്മേളനവും ഇന്ന് കലൂര്‍, റിന്യൂവല്‍ സെന്ററില്‍ ചേരും. രാവിലെ 10.30ന് വാര്‍ഷിക പൊതുസമ്മേളനം കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് കെ.എ. പൗലോസ് കാച്ചപ്പിള്ളി അധ്യക്ഷനാകും. തുടര്‍ന്ന് 11.30 മുതല്‍ മദ്യവിരുദ്ധ സെമിനാര്‍ നടക്കും. കേരള മദ്യനിരോധന സമിതി പ്രസിഡന്റ് ടി.എം. വര്‍ഗ്ഗീസ് ക്ലാസെടുക്കും. ഉച്ചയ്‌ക്ക് 2ന് സംഘടനാ പ്രതിനിധിയോഗം, ചര്‍ച്ച, കലാപരിപാടികള്‍ എന്നിവ നടക്കും.
ഫാ.തോമസ് തൈത്തോട്ടം ജൂബിലി ഫൗണ്ടേഷന്‍ അവാര്‍ഡ് നേടിയ സംസ്ഥാന സെക്രട്ടറി അഡ്വ.ചാര്‍ളി പോളിനെ ആദരിക്കും. മികച്ച ഫൊറോന, ഇടവക, മികച്ച പ്രവര്‍ത്തകന്‍, ലഹരിവിരുദ്ധ സേനാനി എന്നിവര്‍ക്കുള്ള അവാര്‍ഡുകള്‍ യോഗത്തില്‍ വിതരണം ചെയ്യും. എറണാകുളം, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍ എന്നീ ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന എറണാകുളം – അങ്കമാലി അതിരൂപതയിലെ നാനൂറോളം ഇടവകകളില്‍ നിന്ന് പ്രതിനിധികള്‍ പങ്കെടുക്കും.
















