കണ്ണൂര്‍: അസോസിയേഷന്‍ ഓഫ് ദി എമര്‍ജന്‍സി വിക്ടിംസിന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 2ന് ന്യൂഡല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ നടക്കുന്ന അടിയന്തിരാവസ്ഥയിലെ രാഷ്‌ട്രീയ അസഹിഷ്ണുത എന്ന വിഷയത്തില്‍ നടക്കുന്ന ദേശിയ സെമിനാറില്‍ കണ്ണൂര്‍ ജില്ലയില്‍ നിന്ന് 25 പേരെ പങ്കെടുപ്പിക്കുവാന്‍ പ്രസഡന്റ് കെ.എന്‍.നാരായണന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സംഘടനയുടെ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. അടിയന്തരാവസ്ഥയില്‍ അന്നത്തെ കേന്ദ്രസംസ്ഥാന ഭരണകൂടത്തിന്റെ കൊടിയ പീഢനങ്ങള്‍ക്ക് ഇരയാകുകയും ജയില്‍വാസമനുഭവിക്കുകയും ചെയ്ത ആയിരങ്ങള്‍ സെമിനാറില്‍ പങ്കെടുക്കും. കേന്ദ്രമന്ത്രിമാരായ ഡോ. ജിതേന്ദ്രസിംഗ്, കിരണ്‍കുമാര്‍ റിജ്ജു, ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, ഒ. രാജഗോപാല്‍ എംഎല്‍എ, എംപിമാരായ സുരേഷ്‌ഗോപി, റിച്ചാര്‍ഡ്‌ഹെ, നളിന്‍കുമാര്‍കട്ടീല്‍, ആര്‍എസ്എസ് അഖില ഭാരതീയ സഹപ്രചാര്‍ പ്രമുഖ് ജെ. നന്ദകുമാര്‍, വൈക്കം ഗോപകുമാര്‍ എന്നിവര്‍ പങ്കെടുക്കും. അടിയന്തിരാവസ്ഥപോരാട്ടം രണ്ടാം സ്വാതന്ത്രസമരമായി അംഗീകരിക്കുകയും സമരത്തില്‍ പങ്കെടുത്തവര്‍ക്കും, ജയില്‍വാസമനുഭവിച്ചവര്‍ക്കും, പീഡനമനുഭവിച്ചവര്‍ക്കും, സ്വാതന്ത്രസമര സേനാനികള്‍ക്കുള്ള പെന്‍ഷന്‍ അനുവദിക്കണമെന്നും യോഗം കേന്ദ്രസംസ്ഥാന സര്‍ക്കാരുകളോടാവശ്യപ്പെട്ടു.
സംഘടനാ ഭാരവാഹികളായ എ.ദാമോദരന്‍, കെ.വിജയന്‍ മാസ്റ്റര്‍, ആര്‍.കെ.ഗിരിധരന്‍, എ.കെ.ഗോവിന്ദന്‍, കെ.ജയപ്രകാശ്, എം.ദിവാകരന്‍, യു.മോഹന്‍ദാസ് എന്നിവര്‍ സംസാരിച്ചു.
















