കൊല്ലം: സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കുന്നതിന് വീഴ്ച വരുത്തിയ തൃക്കടവൂര്‍ വില്ലജ് ഓഫീസര്‍ അജന്തകുമാരിയെ സസ്പെന്റ് ചെയ്യാന്‍ ലാന്റ് റവന്യൂ കമ്മിഷണര്‍ക്ക് റവന്യൂ മന്ത്രി ഉത്തരവ് നല്കി. കൊല്ലം അഞ്ചാലുംമൂട് സ്വദേശി രാമചന്ദ്രന് ബിസിനസ്സ് പരാജയത്തെ തുടര്‍ന്ന് സര്‍ക്കാരിലേക്ക് അടയ്ക്കാനുള്ള തുക അടയ്ക്കാതെ വന്നപ്പോള്‍ അയാളുടെ 15 സെന്റ് ഭൂമി ബോട്ട് ഇന്ലാന്റായി ഏറ്റെടുത്തു. രോഗബാധിതനായി കിടപ്പിലായ രാമചന്ദ്രന്റെ അപേക്ഷ പ്രകാരം അതില്‍ അഞ്ച് സെന്റ് സ്ഥലം വീടുവയ്ക്കാന്‍ നല്‍കുകയും ബാക്കിയുള്ള 10 സെന്റ് ലേലം ചെയ്ത് അതില്‍ നിന്ന് സര്‍ക്കാരിലേയ്ക്ക് കിട്ടാനുള്ള തുക ഈടാക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.അതിന്റെ അടിസ്ഥാനത്തില്‍ റവന്യൂവകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കാനായി രാമചന്ദ്രന്റെ ഭാര്യ നിരവധി തവണ തൃക്കടവൂര്‍ വില്ലേജ് ഓഫീസില്‍ കയറിയിറങ്ങി. എന്നാല്‍ ഉത്തരവ് നടപ്പാക്കാന്‍ വില്ലേജ് ഓഫീസര്‍ കൂട്ടാക്കിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: