Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

കുടിവെള്ള വിതരണം; തദ്ദേശ സ്ഥാപനങ്ങള്‍ തുക ചെലവഴിക്കുന്നതിന് പരിധി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2017, 11:58 am IST
in Malappuram

മലപ്പുറം: കടുത്ത വേനല്‍ മൂലം ജലസ്രോതസ്സുകള്‍ വറ്റിവരണ്ട സാഹചര്യത്തില്‍ കുടിവെള്ള വിതരണം ചെയ്യുന്നതിന് നഗരസഭ-ഗ്രാമപഞ്ചായത്തുകള്‍ ചെലവഴിക്കുന്ന തുകക്ക് സര്‍ക്കാര്‍ പരിധി വെച്ചു. ഇത് സംബന്ധിച്ച് ഗവ. സ്‌പെഷല്‍ സെക്രട്ടറി ടി.പി. വിജയകുമാര്‍ വ്യാഴാഴ്ച പ്രത്യേക ഉത്തരവിറക്കി. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നാല് ദിവസം മുമ്പ് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം എടുത്തത്.

പൂര്‍ണമായോ ഭാഗികമായോ വരള്‍ച്ച പ്രഖ്യാപിച്ച പ്രദേശങ്ങളില്‍ കുടിവെള്ളം വിതരണം ചെയ്യാനും ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതനുസരിച്ച് മാര്‍ച്ച് 31 വരെ ജല വിതരണത്തിന് ഗ്രാമപഞ്ചായത്തുകള്‍ക്ക് അഞ്ച് ലക്ഷം രൂപയും മുനിസിപ്പാലിറ്റികള്‍ക്ക് 10 ലക്ഷവും കോര്‍പറേഷനുകക്ക് 15 ലക്ഷം രൂപയും മാത്രമേ ചെലവഴിക്കാന്‍ അനുമതിയുള്ളൂ. എന്നാല്‍, ഏപ്രില്‍ ഒന്ന് മുതല്‍ മെയ് 31 വരെയുള്ള രണ്ട് മാസം പഞ്ചായത്തുകള്‍ 10 ലക്ഷം രൂപയും മുനിസിപ്പാലിറ്റികള്‍ 15 ലക്ഷവും കോര്‍പറേഷനുകള്‍ക്ക് 20 ലക്ഷവും മാത്രം ചെലവഴിക്കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്.

പരിധിയില്‍ കൂടുതല്‍ തുകക്കുള്ള കുടിവെള്ള വിതരണ പ്രവൃത്തികള്‍ ഒരുകാരണവശാലും തദ്ദേശ സ്ഥാപനങ്ങള്‍ ഏറ്റെടുക്കാന്‍ പാടില്‌ളെന്ന താക്കീതും ഉത്തരവിലുണ്ട്. തദ്ദേശസ്ഥാപനങ്ങളുടെ പ്‌ളാന്‍ ഫണ്ടില്‍ നിന്നോ തനത് ഫണ്ടില്‍ നിന്നോ തുക വിനിയോഗിക്കാനും അനുമതി നല്‍കി. അതേസമയം 30,000 ജനസംഖ്യയുള്ള ചെറിയ പഞ്ചായത്തുകള്‍ക്കും 60,000 വരെ ജനസംഖ്യയുള്ള വലിയ പഞ്ചായത്തുകള്‍ക്കും ഒരേതുകയാണ് അനുവദിച്ചിരിക്കുന്നത്.

115 വര്‍ഷത്തിനിടക്ക് കേരളത്തില്‍ ഭീമമായ മഴക്കുറവ് അനുഭവപ്പെട്ട വര്‍ഷമാണിത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വേനല്‍മഴ 18 ശതമാനവും ഇടവപ്പാതി 34 ശതമാനവും തുലാമഴ 66 ശതമാനവും ഇത്തവണ കുറവാണ്. കഴിഞ്ഞവര്‍ഷം ഇത്രയും രൂക്ഷമായ വരള്‍ച്ച ഇല്ലാതിരുന്നിട്ടും ഒരുമാസം മാത്രം കുടിവെള്ളം വിതരണം നടത്തിയ വകയില്‍ അഞ്ച് ലക്ഷം മുതല്‍ 10 ലക്ഷം വരെ മിക്ക പഞ്ചായത്തുകള്‍ക്കും ചെലവഴിക്കേണ്ടി വന്നിട്ടുണ്ട്. ഇത്തവണ മൂന്ന് മാസത്തെ വിതരണത്തിന് അനുവദിച്ച തുക പരിമിതമാണെന്ന് ആക്ഷേപം ഉയര്‍ന്നു.

മലപ്പുറം പാര്‍ലമെന്റ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കേ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന അഞ്ച് നഗരസഭകള്‍ക്കും 39 ഗ്രാമപഞ്ചായത്തുകള്‍ക്കും കുടിവെള്ള വിതരണ തുക പ്‌ളാന്‍ ഫണ്ടില്‍ നിന്ന് എടുക്കാനുള്ള നിര്‍ദേശം തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനത്തില്‍ വരുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്‌ളാന്‍ ഫണ്ടില്‍ നിന്ന് തുക വകയിരുത്താന്‍ ജില്ല ആസൂത്രണ സമിതി (ഡി.പി.സി) മുമ്പാകെ സമര്‍പ്പിച്ച് അനുമതി വാങ്ങേണ്ടതുണ്ട്. പെരുമാറ്റചട്ടം നിലനില്‍ക്കുന്നതിനാല്‍ ഫലപ്രഖ്യാപനം വരുന്ന ഏപ്രില്‍ 17വരെ ഡി.പി.സി അതിന് അനുമതി നല്‍കാന്‍ സാധ്യതയുമില്ല. അതിനാല്‍, ദുരന്ത നിവാരണ സംരംഭമെന്ന നിലക്ക് കുടിവെള്ള വിതരണത്തെ പെരുമാറ്റ ചട്ടത്തില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൊച്ചി ജൂടൗണിലെ ഇപ്സ്റ്റ പെപ്പര്‍ എക്‌സ്‌ചേഞ്ച്‌
Kerala

കൊച്ചിയുടെ കുരുമുളക് അവധി വ്യാപാര കേന്ദ്രം സപ്തതി നിറവില്‍

Entertainment

എൻ നൻപന്ക്ക് പൈത്യം, എന്നോട് മന്നിച്ചിട് വിജയ് സാർ; ധ്യാനിനെ ട്രോളി അജു വർഗീസ്

India

രണ്ടാം ക്ലാസ് വിദ്യാർത്ഥിക്ക് ‘കൽമ’ ചൊല്ലൽ ഗൃഹപാഠമായി നൽകി ; : അധ്യാപിക ഷെയ്ഖ് ആയിഷ പർവീണിനെ പിരിച്ചുവിട്ടു

Kerala

തിരുവോണം ബമ്പർ ലോട്ടറി പ്രകാശനം ചെയ്തു; ഒന്നാം സമ്മാനം 30 കോടി രൂപ, വിൽപ്പന 20 മുതൽ

India

റെയില്‍വേ മേഖലയില്‍ ഭാരതത്തിന്റെ കുതിച്ചു ചാട്ടം; ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ നാളെ യാത്ര തുടങ്ങും

പുതിയ വാര്‍ത്തകള്‍

ആസൂത്രണ ബോർഡിലെ നിയമനം; രേഖകൾ നൽകണമെന്ന ആവശ്യം തള്ളി, വിവരാവകാശ കമ്മീഷൻ നിർദേശം പാലിക്കാതെ പി.എസ്.സി

കിടപ്പുരോഗികളായ ദമ്പതികൾക്ക് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് പരിക്ക്; ഷോർട്ട് സർക്യൂട്ട് എന്ന് പ്രാഥമിക നിഗമനം

ഞങ്ങളുടെ ജീവിതം മാറ്റിമറിച്ച കുഞ്ഞിന്; വളർത്തുനായ്‌ക്ക് സർപ്രൈസ് പെയിന്റിംഗ് സമ്മാനിച്ച് മഞ്ജു വാര്യർ , വൈറലായി വീഡിയോ

ദുരിതക്കയത്തില്‍ പള്ളിയോടങ്ങള്‍; ആറന്മുള വള്ളങ്ങള്‍ക്ക് വില്ലനായി മണ്‍പുറ്റുകള്‍, മഹാപ്രളയത്തിന്റെ ചെളിയും അടിത്തട്ടില്‍

ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ 21 മുതല്‍ അനിശ്ചിതകാല സമരത്തിന്; ഊബര്‍, ഓല സര്‍വീസുകള്‍ക്ക് വന്‍ തിരിച്ചടി

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരും; ആഡംബര വിളക്കുകൾ ഒഴിവാക്കണം, രാത്രികാല ഉപഭോഗം നിയന്ത്രിക്കണം: സണ്ണി ജോസഫ്

വിഎസിന്റെ ഒന്നാം ചരമവാര്‍ഷികാചരണം: ബേബിക്ക് ഇടമില്ല; സ്മാരക നിര്‍മാണവും വിവാദമായി

സാവരിയ കേസ് ഒതുക്കാന്‍ നീക്കമോ? സദറുള്‍ അനമിന്റെ കുടുംബം ഉസ്ബക്കിസ്ഥാനില്‍

ഐസിസി ഏകദിന ബാറ്റിംഗ്; ഗില്‍ ഒന്നാം സ്ഥാനത്തേക്ക്

ജസ്റ്റ് ഫോണ്ടെയ്ന്‍ സഹതാരങ്ങള്‍ക്കൊപ്പം നടത്തിയ ഗോളാഘോഷത്തില്‍ നിന്ന് (ഫയല്‍)

ജസ്റ്റ് ഫോണ്ടെയിന്‍ തിങ്‌സ്; വായ്‌പ വാങ്ങിയ ബൂട്ടുകള്‍, ആരും തൊടാത്ത 13 ഗോളുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.