കൊച്ചി: നഗരത്തില്‍ കുറ്റകൃത്യങ്ങള്‍ തടയാനായി സിറ്റി പോലീസ് കമ്മീഷണര്‍ എം. പി.ദിനേശിന്റെ നിര്‍ദ്ദേശാനുസരണം നഗരപരിധിക്കുള്ളില്‍ ശനിയാഴ്ച ഊര്‍ജിത തിരച്ചില്‍ നടത്തി. വൈകിട്ട് മൂന്ന് മുതല്‍ ആരംഭിച്ച തിരച്ചിലില്‍ മദ്യപിച്ച് വാഹനം ഓടിച്ചതിന് 91 പേരെയും അലക്ഷ്യമായി വാഹനം ഓടിച്ചതിനും മതിയായ രേഖകള്‍ ഇല്ലാതെ വാഹനം ഓടിച്ചതിനുമായി 480 പേരെയും പിടികൂടി. നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്ത 21 കേസുകളും മയക്കുമരുന്ന് ഉപയോഗ വില്‍പ്പനയുമായി ബന്ധപ്പെട്ട് 24 കേസുകളും പൊതുസ്ഥലത്ത് മദ്യപിച്ചതിന് 76 പേര്‍ക്കെതിരെയും കേസെടുത്തു. വാറണ്ട് കേസിലെ എട്ട് പ്രതികളെയും സ്ത്രീകള്‍ക്കെതിരായുള്ള കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 16പേര്‍ക്കെതിരെയും കേസെടുത്തു.
നഗരപരിധിക്കുള്ളില്‍ ഒരേ സമയം ആരംഭിച്ച തിരച്ചിലില്‍ ലോഡ്ജുകള്‍, പൊതുസ്ഥലത്തുള്ള മദ്യപാനം തടയല്‍, സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ തടയല്‍ എന്നിവയാണ് ലക്ഷ്യമിട്ടത്. മുന്‍കാല കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്നവര്‍, ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയവര്‍ തുടങ്ങിയവരെ പ്രത്യേകം നിരീക്ഷിക്കുകയും ചെയ്തതായി സിറ്റി പോലീസ് കമ്മീഷണര്‍ പറഞ്ഞു.
















