Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

ആസ്വാദകവൃന്ദങ്ങള്‍ക്കു മുകളില്‍ സംഗീതമഴ വര്‍ഷിച്ച് വയലി ബാംബു ഫോക്‌സ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2017, 02:31 pm IST
inWayanad

കല്‍പ്പറ്റ :വയനാട്ടിലെ തൃക്കൈപ്പറ്റയിലുള്ള ഉറവ് നാടന്‍ നാടന്‍ ശാസ്ത്ര-സാങ്കേതിക പഠന കേന്ദ്രം സംഘടിപ്പിച്ച മുളയുത്സവത്തിന്റെ പ്രഥമദിനത്തില്‍ ആസ്വാദകവൃന്ദങ്ങള്‍ക്കു മുകളില്‍ സംഗീതമഴ വര്‍ഷിച്ച് വയലി ബാംബു ഫോക്‌സ്. പ്രകൃതിയുടെ വരദാനമായ മുളയില്‍തീര്‍ത്ത വാദ്യോപകരണങ്ങളുമായി ബാംബു ഫോക്‌സ് അരങ്ങേറ്റിയ സംഗീത പരിപാടി സദസിനു വേറിട്ട അനുഭവമായി. ശനിയാഴ്ച രാത്രി എട്ട് മുതല്‍ ഒന്നര മണിക്കൂറോളം ഉപകരണവാദനം നടത്തിയ കലാകാരന്മാരെ മനസില്‍ അഭിനന്ദനഹാരങ്ങള്‍ അണിയിച്ചായിരുന്നു വീടുകളിലേക്കുള്ള ആസ്വാദകരുടെ മടക്കം. മുളകൊണ്ട് ഇത്രയധികം വാദ്യോപകരണങ്ങള്‍ നിര്‍മിക്കാമെന്ന അറിവ് സംഗീതപ്രേമികള്‍ക്ക് വിസ്മയവുമായി.

ചെണ്ട, സെവന്‍ ഹോള്‍സ്, മരിംബെ, ബാന്‍ട്രങ്ക്, കിക്കേര, ബാഗു, കിര്‍ടേ, പീക്കി, തംബോര്‍, ഷെയ്‌ക്കര്‍, റെയിന്‍സ്റ്റിക്(മഴമൂളി) എന്നീ മുളനിര്‍മിത വാദ്യോപകരണങ്ങളും ലോഹനിര്‍മിത ടൈമറും ഉപയോഗിച്ചായിരുന്നു സംഗീതപരിപാടി. മുളകൊണ്ടുള്ളതില്‍ ചെണ്ട ഒഴികെ സംഗീതോപകരണങ്ങള്‍ ബാംബു ഫോക്‌സിലെ കലാകാരന്മാര്‍ ദീര്‍ഘകാല പരിശ്രമത്തിലൂടെ രൂപകല്‍പനചെയ്ത് നിര്‍മിച്ചതാണെന്ന പ്രത്യേകതയും ഉണ്ട്. പാട്ടുകള്‍ എഴുതി ചിട്ടപ്പെടുത്തിയതും ഇവര്‍തന്നെയാണ്.

തൃശൂര്‍ ആറങ്കോട്ടുകര വയലി നാടന്‍ കലാകേന്ദ്രത്തിന്റെ ആറ് ശാഖകളില്‍ ഒന്നാണ് ബാംബു ഫോക്‌സ്. നാടന്‍ കലകളെക്കുറിച്ച് പഠിക്കുന്നതിനും അവയെ പുതുതലമുറയ്‌ക്ക് പരിചയപ്പെടുത്തുന്നതിനുമായി 2004ല്‍ ആരംഭിച്ചതാണ് വയലി നാടന്‍ കലാകേന്ദ്രം. ഇന്ത്യ-ജപ്പാന്‍ സൗഹൃദവര്‍ഷമായി കൊണ്ടടിയ 2006ല്‍ ഫ്യുജിയില്‍ സംഗിതപരിപാടിയില്‍ പങ്കെടുക്കുന്നതിനു വയലിയിലെ അഞ്ച് കലാകാരന്മാര്‍ക്ക് അവസരം ലഭിച്ചു. ഫുജിയിലെ അനുഭവങ്ങളാണ് വയലി ബാംബു ഫോക്‌സ് എന്ന പേരില്‍ സംഗീത സംഘം രൂപീകരിക്കുന്നതിന് കലാകേന്ദ്രം പ്രവര്‍ത്തകര്‍ക്ക് പ്രചോദനമായത്. 2007ല്‍ തൃശൂരിലെ കേരള വനം ഗവേഷണ കേന്ദ്രം വളപ്പിലായിരുന്നു വയലി ബാംബു ഫോക്‌സിന്റെ ആദ്യ സംഗീത പരിപാടി.

തൃശൂര്‍ ആറങ്ങോട്ടുകരയിലെ സുജില്‍കുമാര്‍, പ്രദീപ്, മനോഹരന്‍, രാജേഷ്, സനോജ്, തൃശൂര്‍ ചേലക്കരയിലെ ഉല്ലാസ്, കൊടകരയിലെ വിഷ്ണുജിത്ത്, പാലക്കാടുകാരന്‍ സജീവ് എന്നിവരടങ്ങുന്നതാണ് ബാംബു ഫോക്‌സ്. 25-30 പ്രായക്കാരാണ് ഇവര്‍. ഇന്ത്യയില്‍ കശ്മീരും പഞ്ചാബും ഒഴികെ സംസ്ഥാനങ്ങളില്‍ ഇതിനകം സംഗീത പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളില്‍നിന്നു ക്ഷണം ലഭിച്ചിട്ടുണ്ട്.

വയനാട്ടില്‍നിന്നു ശേഖരിച്ച മുളകള്‍ ഉപയോഗിച്ചാണ് വാദ്യോപകരണങ്ങള്‍ നിര്‍മിച്ചതെന്ന് സുജില്‍കുമാര്‍ പറഞ്ഞു. ലോഹനിര്‍മിത ടൈമറിന്റെ അതേ സംഗിതം പൊഴിക്കുന്ന ഉപകരണം നിര്‍മിക്കാനുളള പരിശ്രമത്തിലാണ് വയലിയിലെ കലാകാരന്മാരെന്ന് അദ്ദേഹം വെളിപ്പെടുത്തി. ശരാശരി അഞ്ച് മിനിറ്റാണ് സംഗീതപരിപാടിയില്‍ വായിക്കുന്ന ഒരു ഗാനത്തിന്റെ ദൈര്‍ഘ്യം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ജില്ലാ പ്രസിഡന്റ് അടക്കം നാല് യൂത്ത് ഫ്രണ്ടുകാരെ വീട്ടില്‍ ചെന്ന് പിടികൂടി

World

ബ്രിട്ടനിൽ ആദരിക്കപ്പെട്ട പാകിസ്ഥാൻ മുസ്ലീം പുരോഹിതൻ വിവാദത്തിൽ : ബിൻ ലാദനെ പ്രശംസിച്ചതിന് പുരസ്‌കാരം പിൻവലിച്ചു 

India

ഇന്ത്യയുടെ കരസേനാമേധാവി ധീരജ് സേഥ് റഷ്യ സന്ദര്‍ശിച്ചു

Kerala

മെഡി. സര്‍വിസസ് കോര്‍പ്പറേഷനില്‍ 120 കോടി രൂപയുടെ മരുന്നു ശേഖരം, കാലാവധി കഴിഞ്ഞവ എത്ര? …ആ!

India

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

പുതിയ വാര്‍ത്തകള്‍

സഹായം ആവശ്യമുള്ളവരിലേക്ക് നീതിനിര്‍വഹണ സംവിധാനം സ്വയം എത്തിച്ചേരണം;ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, സഹായം തേടി ആളുകള്‍ എത്തും വരെ കാത്തിരിക്കരുത്

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

ഇരുപത്തഞ്ച് പാര്‍ട്ടിയും , മുന്നണിയും മാറി വന്നതല്ല മുരളീധരൻ ; എല്ലാം ഉപേക്ഷിച്ച് വന്നവരെ താങ്കളുടെ പാര്‍ട്ടിയില്‍ കാണാൻ ബുദ്ധിമുട്ടാണ്

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

ചെങ്കോട്ടയിൽ രാഹുൽ ഗാന്ധി പതാക ഉയർത്തുന്നത് എനിക്ക് കാണണം  : അതാണ് ഇനിയുള്ള ആഗ്രഹമെന്ന് രേവന്ത് റെഡ്ഡി

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.