ജില്ല സഹ. ബാങ്ക് ജനറല്‍ മാനേജര്‍ പി. ഗോപകുമാര്‍ അവാര്‍ഡ് ഏറ്റുവാങ്ങുന്നു
കല്‍പ്പറ്റ: അഖിലേന്ത്യാ തലത്തില്‍ ജില്ല സഹകരണ ബാങ്കുകളുടെ 2015-16 വര്‍ഷത്തെ പ്രവര്‍ത്തന മികവിനുള്ള ബാന്‍ഗോ പുരസ്‌കാരത്തിന് വയനാട് ജില്ല സഹകരണ ബാങ്ക് അര്‍ഹമായി. ഗോവയില്‍ നടന്ന ചടങ്ങില്‍ ആര്‍.ബി.ഐയുടെ റിട്ട. സി.ജി.എം ദത്തട്രേ ഖലേയില്‍ നിന്നും ജില്ല സഹ. ബാങ്ക് ജനറല്‍ മാനേജര്‍ പി. ഗോപകുമാര്‍ അവാര്‍ഡ് ഏറ്റുവാങ്ങി.
















