പേട്ട: നവജാത ശിശുവിന് അംഗവൈകല്യം സംഭവിച്ചതില്‍ വിശദ അന്വേഷണം നടത്തുന്നതില്‍ ആശുപത്രി അധികൃതര്‍ പിന്മാറിയതോടെ ബന്ധുക്കള്‍ ആശുപത്രി നടയില്‍ ധര്‍ണ്ണ നടത്തി.
ഗൗരീശ പട്ടത്തെ സ്വകാര്യ ആശുപത്രിയായ ഗൗരീശയില് ഫെബ്രുവരി 24 ന് ആനാട് മഠത്തില്‍ച്ചിറ അജിത് ഭവനില്‍ ലാവണ്യ പ്രസവിച്ച കുഞ്ഞിനാണ് അംഗവൈകല്യം സംഭവിച്ചതായി അധികൃതര്‍ അറിയിച്ചത്. പ്രസവ സംബന്ധമായ ആറ് സ്കാനിംഗുകളില്‍ കുഞ്ഞിന് അംഗവൈകല്യമുളളതായി രേഖപ്പെടുത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ആശുപത്രി അധികൃതര്‍ക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു. കുഞ്ഞിന് അംഗവൈകല്യമുളളതായി ആശുപത്രി അധികൃതര്‍ പറഞ്ഞതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും. കുഞ്ഞിനെ മാറ്റിയതാണെന്നും ബന്ധുക്കള്‍ ആരോപിച്ചു. തുടര്‍ന്ന് ആശുപത്രിയിലെത്തിയ മെഡിക്കല്‍ കോളേജ് പോലീസിന്റെ സാനിദ്ധ്യത്തില്‍ സ്വന്തം ചെലവില്‍ ഡിഎന്‍എ ടെസ്റ്റ് നടത്തി കുഞ്ഞിന്റെ പിതൃത്വം ലാവണ്യയുടെ ഭര്‍ത്താവ് ബിനീഷാണെന്ന് തെളിയിക്കാമെന്നും ആശുപത്രി അധികൃതര്‍ ഉറപ്പ് നല്കി.
എന്നാല്‍ ഇന്നലെ ഡിഎന്‍എ ടെസ്റ്റ് നടത്തുന്നതില്‍ നിന്ന് ആശുപത്രി അധികൃതര്‍ പിന്മാറുകയും എത്രയും വേഗം ലാവണ്യ ആശുപത്രിവിട്ട് പോകണമെന്നും ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടതായി ബന്ധുക്കള്‍ പറഞ്ഞു . ഡിഎന്‍എ ടെസ്റ്റ് നടത്താമെന്ന് പറഞ്ഞിട്ടില്ലായെന്നാണ് ആശുപത്രി അധികൃതരുടെ ഇന്നലത്തെ വിശദീകരണം. ഇതേ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ ധര്‍ണ്ണയില്‍ സംഭവത്തിന്റെ വ്യക്തത ഉറപ്പാക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ല. ആശുപത്രി അധികൃതരുടെ നിഷേധാത്മകമായ നിലപാടിനും സംഭവത്തിന്റെ ദുരൂഹതയ്ക്കുമെതിരെ ശക്തമായ പ്രതിഷേധം നടത്തുമെന്ന് ബിജെപി പ്രാദേശിക ഘടകം അറിയിച്ചു.
വാര്‍ഡ് കൗണ്‍സിലര്‍ രമ്യ രമേശന്, ബിജെപി സംസ്ഥാന കമ്മറ്റി അംഗം നൂറനാട് ഷാജഹാന്, ആനാട് ഗ്രാമഞ്ചായത്ത് മെമ്പര്‍മാരായ കൃഷ്ണകുമാരി, ഷാജി, ബിജെപി അരുവിക്കര മണ്ഡലം പ്രസിഡന്റ് മുളയറ രതീഷ്, ജനറല്‍ സെക്രട്ടറി ജ്യോതികുമാര്‍, ഒബിസി മോര്‍ച്ചാ വട്ടിയൂര്‍ക്കാവ് മണ്ഡലം പ്രസിഡന്റ് വിനില്‍, ബിജെപി കണ്ണന്മൂല ഏര്യാ പ്രസിഡന്റ് വിജയചന്ദ്രന്‍, ജനറല്‍ സെക്രട്ടറി രാധാകൃഷ്ണന് തുടങ്ങിയവര്‍ ധര്‍ണ്ണയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: