ചേര്‍ത്തല: വട്ടക്കാട്ട് എസ്എന്‍ഡിപി ശാഖയിലെ കാണിയ്‌ക്ക മണ്ഡപ സമര്‍പ്പണം യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നിര്‍വഹിച്ചു. ഗുരുദര്‍ശനം വര്‍ത്തമാന കാലഘട്ടത്തില്‍ മൃതസഞ്ജീവിനിയായി മാറിയെന്നും ജാതിക്ക് അധിഷ്ഠിതമായ നിയമങ്ങളും ചട്ടങ്ങളും നിലവിലുള്ള നാട്ടില്‍ ഗുരുവിന് ജാതിയില്ലായെന്ന് ഈഴവരെ നോക്കി മാത്രമാണ് രാഷ്‌ട്രീയക്കാര്‍ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
യൂണിയന്‍ കണ്‍വീനര്‍ കെ. കെ. മഹേശന്‍ അദ്ധ്യക്ഷനായി. മന്ദിര ഉദ്ഘാടനം ഭക്ഷ്യ മന്ത്രി പി. തിലോത്തമന്‍ നിര്‍വഹിച്ചു. നഗരസഭ ചെയര്‍മാന്‍ ഐസക് മാടവന മുഖ്യപ്രഭാഷണം നടത്തി. പി. ജയകുമാര്‍, നിഷീദ് തറയില്‍, മായ ദിലീപ്, അംബാലിക വി. കെ. സന്തോഷ്, ബെറ്റി വിനോദ് എന്നിവര്‍ പ്രസംഗിച്ചു.
















