പാനൂര്‍: ആര്‍എസ്എസ് ലോകത്തെ ഏറ്റവും മികച്ച നിസ്വാര്‍ത്ഥ സേവനസംഘടനയാണെന്ന് പ്രശസ്ത സിനിമാസംവിധായകന് രാജസേനന്. ബിജെപി ചമതക്കാട് മേഖല കമ്മറ്റി ഓഫീസ് ദീനദയാല്‍ജി സ്മൃതിമന്ദിര ഉദ്ഘാടനസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആര്‍എസ്എസിന്റെ പ്രചോദനം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന ബിജെപി ഇന്നു രാജ്യം ഭരിക്കുന്നു. പ്രധാനമന്ത്രി ആര്‍എസ്എസ് പ്രചാരകനുമാണ്. അസത്യ പ്രചരണം നടത്തി നിരോധിക്കപ്പെട്ട സംഘടന ഇന്ന് പടര്‍ന്നു പന്തലിച്ചിരിക്കുകയാണ്. ഏറ്റവും അധികം ബലിദാനികളുളള മണ്ണാണിത്. സിപിഎം അക്രമികള്‍ ഒരു തല കൊയ്യുമ്പോള്‍ ആയിരം തലകള്‍ ഉയര്‍ന്നു വരുമെന്ന് അവരോര്‍ക്കണം. അക്രമം ജനാധിപത്യ സമൂഹത്തിന് ഭൂഷണമല്ല. ഇനിയും അക്രമം തുടരുന്നത് ശരിയാണോ എന്ന് നേതൃത്വം ചിന്തിക്കുന്നത് നല്ലതാണെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു. ബിജെപി ജില്ലാസെക്രട്ടറി വിപി.സുരേന്ദ്രന് അദ്ധ്യക്ഷത വഹിച്ചു.
അഞ്ചു സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് അനുകൂലമാകുമെന്ന് സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ ബിജെപി ദേശീയ നിര്‍വ്വാഹകസമിതിയംഗം പി.കെ.കൃഷ്ണദാസ് പറഞ്ഞു. അവിശുദ്ധ രാഷ്ട്രീയ കൂട്ടുകെട്ടുകളെ ജനം തളളും. ബിജെപിയുടെ വളര്‍ച്ചയില്‍ വിറളിപൂണ്ട് രാജ്യത്ത് കോണ്‍ഗ്രസ് മുഴുവന്‍ രാഷ്ട്രീയ കക്ഷികളുമായി കൂട്ടുകൂടുകയാണ്. ആദര്‍ശത്തില്‍ അടിയുറച്ച് വിശ്വസിക്കുന്ന ബിജെപിയെ രാജ്യത്തെ ജനത സ്വീകരിച്ചു കഴിഞ്ഞു. ലോകത്ത് തന്നെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടി ബിജെപിയാണ്. നരേന്ദ്രമോദി സര്‍ക്കാറിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ പുത്തനുണര്‍വ് സൃഷ്ടിച്ചിട്ടുണ്ട്. ഓരോ തെരഞ്ഞെടുപ്പ് ഫലങ്ങളും ബിജെപിക്ക് അനുകൂലമാകുന്നതിന്റെ കാരണവും അതാണെന്നും പികെ.കൃഷ്ണദാസ് തുടര്‍ന്ന് പറഞ്ഞു. ബിജെപി സംസ്ഥാനസെക്രട്ടറി വി.കെ.സജീവന്, സംസ്ഥാനസെല്‍ കോര്‍ഡിനേറ്റര്‍ കെ.രഞ്ജിത്ത്, ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ്, കര്‍ഷകമോര്‍ച്ച സംസ്ഥാന വൈസ്പ്രസിഡണ്ട് വി.പി.ബാലന് മാസ്റ്റര്‍, മണ്ഡലം പ്രസിഡണ്ട് സി.കെ.കുഞ്ഞിക്കണ്ണന്, ബിജെപി മുന്‍ജില്ലാ പ്രസിഡണ്ട് കെ.സുകുമാരന്‍ മാസ്റ്റര്‍,മ ഹിളാമോര്ച്ച സംസ്ഥാന സെക്രട്ടറി സി.പി.സംഗീത, ജില്ലാ പ്രസിഡണ്ട് എന്‍.രതി, മണ്ഡലം പ്രസിഡണ്ട് എ.പി.വസന്ത, യുവമോര്‍ച്ച നേതാക്കളായ കെപി.അരുണ്‍, ലസിത പാലക്കല്‍, കെ.സി.ജിയേഷ്, അഡ്വ:ഷിജിന്‍ലാല്‍, കെ.പി.സഞ്ജീവ്കുമാര്‍, കെ.കെ.ധനഞ്ജയന്, വി.പ്രമോദ്, പി.സവിത, കെ.കാര്‍ത്തിക, വി.പ്രസീത, വി.ശോഭ, എം.സി.കുഞ്ഞിക്കണ്ണന്, വിപി.പത്മനാഭന് എന്നിവര്‍ പ്രസംഗിച്ചു. എം.രാഹുലന് സ്വാഗതവും ഒ.പി.ബാലന് നന്ദിയും പറഞ്ഞു.
ദീനദയാല്‍ജി സ്മൃതി മന്ദിരം പികെ.കൃഷ്ണദാസും ഓട്ടാണി വാസുമാസ്റ്റര്‍ സ്മാരക ലൈബ്രറി ആന്റ് റീഡിംഗ് റൂമിന്റെ ഉദ്ഘാടനം രാജസേനനും നിര്‍വ്വഹിച്ചു. ഫോട്ടോ അനാഛാദനം കെ.രഞ്ജിത്തും വികെ.സജീവനും നിര്‍വ്വഹിച്ചു. രാവിലെ നടന്ന കുടുംബസംഗമം ബിജെപി ജില്ലാപ്രസിഡണ്ട് പി.സത്യപ്രകാശ് ഉദ്ഘാടനം ചെയ്തു. കെ.പത്മരാജന് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: