ഇരിട്ടി : ചീങ്ങാക്കുണ്ടം വിവേകാനന്ദ കലാ സാംസ്കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ വിശദീകരണവും നാട്ടുകാരുടെ കൂട്ടായ്മയും സംഘടിപ്പിച്ചു. ആര്‍എസ്എസ് ഇരിട്ടി താലൂക്ക് കാര്യവാഹ് എം. രതീഷ് പരിപാടി ഉദ്ഘാടനം ചെയ്തു. ടി.ഷാജി അദ്ധ്യക്ഷത വഹിച്ചു. ഒബിസി മോര്‍ച്ച ജില്ലാ സിക്രട്ടറി സി. ബാബു, കേന്ദ്ര പദ്ധതികളുടെ വിശദീകരണം നടത്തി. ബിജെപി പേരാവൂര്‍ നിയോജകമണ്ഡലം ജനറല്‍ സിക്രട്ടറി സത്യന് കൊമ്മേരി, ബിഎംഎസ് ഇരിട്ടി മേഖലാ സെക്രട്ടറി പി.വി.പുരുഷോത്തമന്, ഷൈജു ഗോവിന്ദ്, വിപിന്‍ വിജയന്, എം.കെ.രാജേഷ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: