നീരേറ്റുപുറം- വെട്ടുതോട് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണ
മെന്നാവശ്യപ്പെട്ട് സംഘടിപ്പിച്ച സമ്മേളനം കൊടിക്കുന്നില്‍ സുരേഷ് എംപി ഉദ്ഘാടനം ചെയ്യുന്നു
എടത്വ: നീരേറ്റുപുറം വെട്ടുതോട് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാത്തത് കടുത്ത മനുഷ്യാവകാശ ലംഘനംകൂടിയാണെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. രണ്ടുവര്‍ഷമായി പ്രദേശവാസികള്‍ ദുരിതം അനുഭവിക്കുകയാണ്. പലരും രോഗബാധിതരായിക്കഴിഞ്ഞു. വീടുകള്‍ക്കും മറ്റു സാമഗ്രികള്‍ക്കും കേടുപാടുകള്‍ പോലും ഉണ്ടായിത്തുടങ്ങി.
കുടിവെള്ളപ്പൈപ്പ് സ്ഥാപിക്കുന്നതിന്റെ പേരിലാണ് റോഡ് വെട്ടിപ്പൊളിച്ചത്. നിലവില്‍ റോഡുമില്ല, കുടിവെള്ളവുമില്ലാത്ത അവസ്ഥയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നീരേറ്റുപുറം- വെട്ടുതോട് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ.എ. ചാണ്ടപ്പിള്ള അദ്ധ്യക്ഷത വഹിച്ചു. ബിനു ഐസക് രാജു, ആനന്ദന്‍ നമ്പൂതിരി, പോളി തോമസ്, ജനൂപ് പുഷ്പാകരന്‍, റാംസെ ജെ.ടി, കെ. ബിജു പറമ്പുങ്കല്‍, എ.എന്‍. രാജുക്കുട്ടി, ജോജി, സണ്ണി കൊച്ചുപുരയ്‌ക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















