ഇരിട്ടി: പരിനാറുകാരി പ്രസവിച്ച സംഭവത്തില്‍ റിമാന്‍ഡിലായ പ്രതി കൊട്ടിയൂര്‍ നീണ്ടുനോക്കി പള്ളി വികാരി ഫാ.റോബിന് വടക്കുംചേരി ഈ മേഖലയില്‍ വിവിധയിടങ്ങളിലേക്ക് കടത്തിയത് നൂറുകണക്കിന് പെണ്‍കുട്ടികളെ എന്ന് സംസാരം. കൊട്ടിയൂര്‍ മേഖലയിലെയും വയനാടിന്റെ വിവിധ ഇടങ്ങളിലുമുള്ള സഭയുമായി ബന്ധപ്പെട്ട സ്കൂളുകള്‍, കോളേജുകള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ മാനേജര്‍മാര്‍, പ്രിന്‍സിപ്പാള്‍മാര്‍, പ്രധാനാദ്ധ്യപകര്‍, അദ്ധ്യാപകര്‍ എന്നിവരുമായി വികാരിക്കുണ്ടായിരുന്ന ബന്ധങ്ങള്‍ മിക്കതും അവിഹിതമായിരുന്നു എന്നാണ് പറയപ്പെടുന്നത്. കുട്ടികളെ കടത്തുന്നതിലും ഇവരുമായി അവിഹിത ബന്ധത്തിലേര്‍പ്പെടുന്നതിനും മറ്റും വികാരിക്കും മേല്‍പ്പറഞ്ഞവര്‍ക്കും ഉണ്ടായിരുന്ന പങ്കുകള്‍ കൂടി അന്വേഷണ വിധേയമാക്കണമെന്നാണു ജനങ്ങള്‍ പരക്കേ പറയുന്നത്. ഇത്തരം സംഭവങ്ങളിലൊക്കെ ഇരയായത് പാവപ്പെട്ടവരും സാധാരണക്കാരുമാണ്. സംഭവങ്ങള്‍ ചില സന്ദര്‍ഭങ്ങളില്‍ പുറത്താവുമ്പോള്‍ സഭയുടെപൗരോഹിത്യത്തിന്റെ മേല്‍ചട്ടയണിഞ്ഞു ഭീഷണിപ്പെടുത്തി ഇത്തരക്കാരെ തങ്ങളുടെ വരുതിയിലാക്കാനുള്ള ശ്രമവും നടന്നിരുന്നു. പെണ്‍കുട്ടികള്‍ ഇന്റര്‍വ്യു എന്ന പേരിലും മറ്റും പള്ളിമേടയിലെത്തുന്നത് നിത്യസംഭവമായിരുന്നു. വിശ്വാസികളില്‍ പലര്‍ക്കും ഇത് സംശയത്തിനിടയാക്കിയിരുന്നു എന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം. ഇടയന്റെ ആട്ടിന്‍ പറ്റങ്ങളെപ്പോലെ തെളിക്കുന്ന വഴിക്കു പോവുകയായിരുന്നു പലരും. യഥാര്‍ത്ഥ വസ്തുത ഇപ്പോള്‍ പുറത്തുവന്നതിനു ശേഷം കൂട്ടംതെറ്റി ഓടുകയാണ് പലരും. എന്നാല്‍ തങ്ങളുടെ അഭിപ്രായ പ്രകടനങ്ങളിലൂടെ സഭയുടെ മേല്‍ കുടുതല്‍ കളങ്കമേല്പ്പിക്കരുതെന്ന ബോധം ഇവരെ കാര്യങ്ങള്‍ തുറന്നു പറയുന്നതില്‍ നിന്നും വിലക്കുന്നു. കേരളത്തിനു പുറമേ കര്‍ണ്ണാടകം അടക്കമുള്ള വിവിധ സംസ്ഥാനങ്ങളിലെ കോളേജൂകളിലെ മാനേജ്മെന്റുമായി നല്ല ബന്ധം പുലര്‍ത്തുന്ന ആളായിരുന്നു പ്രതിയായ വികാരി. ഇവിടങ്ങളിലേക്ക് കൊട്ടിയൂര്‍, വയനാട് മേഖലകളില്‍ നിന്നും നിരവധി പെണ്‍കുട്ടികളെയാണ് ഇയാള്‍ കൊണ്ടുപോയിട്ടുള്ളത്. അതുപോലെ കാനഡ അടക്കമുള്ള വിദേശരാജ്യങ്ങളിലും ഇദ്ദേഹത്തിനു പിടിപാടുകളുണ്ട്. കാനഡയില്‍ തോട്ടങ്ങളടക്കം വിവിധതരത്തിലുള്ള നിക്ഷേപങ്ങള്‍ ഉള്ളതായുള്ള വിവരങ്ങളും ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. പെണ്‍കുട്ടികളെ കൊണ്ടുപോവുന്നതിനു പിന്നാലെ വികാരി ഇത്തരം സ്ഥലങ്ങളിലെത്തി ഇവരുമായി കിടക്ക പങ്കുവെക്കുന്നതായും സംസാരമുണ്ട്. സഭയിലെ ചില വികാരിമാരും ഇതിന്റെ പങ്കുപറ്റുന്നതായാണ് അറിയാന്‍ കഴിയുന്നത്.
അതേസമയം ഇരയായ പെണ്‍കുട്ടിയുടെ പ്രസവം നടന്ന തൊക്കിലങ്ങാടിയിലെ ആശുപത്രിയെക്കുറിച്ചും നിരവധി പരാതികളാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. ഇത് ഒറ്റപ്പെട്ട സംഭവമല്ല സഭയുടെ കീഴിലുള്ള ഈ ആശുപത്രിയില്‍ നടക്കുന്നത് എന്നാണ് പരാതി. സഭയുടെ കീഴില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ ഇവരുടെ വിശ്വസ്തരായ കന്യാസ്ത്രീകളാല്‍ നയിക്കുന്ന ഈ ആശുപത്രിയെ മറയാക്കി ഇത്തരം സംഭവങ്ങള്‍ മൂടിവെക്കുകയായിരുന്നു പതിവ്. ഈ സംഭവത്തിലും എല്ലാ നിയമങ്ങളും കാറ്റില്‍പ്പറത്തി ഇതുതന്നെയാണ് നടന്നത്. ഇതുകൂടാതെ ഇപ്പോള്‍ മറ്റൊരു സംശയം കൂടി നിലനില്‍ക്കുന്നുണ്ട്. നിലവില്‍ സഭയുടെ കീഴിലുള്ള വയനാട്ടിലെ പട്ടുവം ദത്തെടുക്കല്‍ കേന്ദ്രത്തില്‍ കഴിയുന്ന നവജാതശിശു ഇപ്പോള്‍ ഇരയെന്ന് പറയുന്ന പെണ്‍കുട്ടി പ്രസവിച്ച നവജാതശിശു തന്നെയാണോ എന്ന സംശയമാണ് ഉയരുന്നത്. സംഭവത്തിനുപിന്നില്‍ വന്‍ ഗൂഢാലോചന നടത്തിയ വികാരിയും പിന്നില്‍ ഉറച്ചു നിന്ന സഭയും പ്രതിയേയും സഭയേയും രക്ഷിക്കാന്‍ ഏതറ്റം വരെയും പോയേക്കാം എന്ന സംശയമാണ് പലകോണില്‍ നിന്നും ഉയരുന്നത്. അതിനുവേണ്ടി കുട്ടിയെ മാറ്റി ഇതേ പ്രായമുള്ള കുട്ടിയെ ഇവിടെ എത്തിക്കാന്‍ ഇടയുണ്ടെന്ന സംശയമാണ് ബലപ്പെടുന്നത്. ഡിഎന്‍എ ടെസ്റ്റില്‍ പ്രോസിക്യൂഷന് പരാജപ്പെട്ടാല്‍ ഇതോടെ പ്രതി രക്ഷപ്പെടാന്‍ ഇടയാവും. അതുകൊണ്ടുതന്നെ എത്രയും പെട്ടെന്ന് ഇതിനുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിക്കണം എന്നാണു നാട്ടുകാര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: