പാനൂര്‍: കുടിവെള്ളത്തിനായി പാത്രവും തലയിലേറ്റി ഏറെദൂരം നടന്ന് വെള്ളം ശേഖരിക്കുന്ന വീട്ടമ്മമാര്‍ക്ക് ആശ്വാസമായി കുഞ്ഞാമി ഹജ്ജുമ്മ. പാനൂര്‍ നഗരസഭയുടെ ഭാഗമായ പുല്ലൂക്കര 15 വാര്‍ഡില്‍ കുടിവെള്ളക്ഷാമം നേരിടുന്ന പിലതോടത്തിന്, കൂവപുനത്തില് മേഖലയിലെ കുടുംബങ്ങള്‍ക്കാണ് കുയ്യാലില്‍ കുഞ്ഞാമി ഹജ്ജുമ്മ തന്റെ ഉടമസ്ഥതയിലുള്ള കിണര്‍ നാടിന് വിട്ടുകൊടുത്ത് മാതൃകയായത്. കൂടിവെള്ളക്ഷാമം കൊണ്ട് പൊറുതിമുട്ടുന്ന മുപ്പതോളം കുടുംബങ്ങള്‍ക്ക് പദ്ധതി ആശ്വാസമാവും. പദ്ധതിയുടെ ഉദ്ഘാടനം പാനൂര്‍ നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ഇ.എ.നാസര്‍ നിര്‍വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ജയപ്രകാശ് നാമത്തന്റെവിട അധ്യക്ഷത വഹിച്ചു.. പി.കെ.മുസ്തഫ മാസ്റ്റര്‍, നൗഷാദ് അണിയാരം, അലി കുയ്യാലില്‍, വി.കെ.യൂസഫ്, സി.എച്ച്.സൂപ്പി, വി.പി.അഷ്റഫ്, ഗുലാംസ് അബ്ദുറഹ്മാന്, ഹമീദ് വടക്കയില്‍, പി.ബാലന്, പി.രവി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: