കരുനാഗപ്പള്ളി: ജലഅതോറിറ്റിയുടെ ചവറ, ഇടപ്പള്ളിക്കോട്ട ഓഫീസ് വഴി പൊതുടാപ്പിലൂടെയും വീട്ടുകണക്ഷനിലൂടെയും വിതരണം ചെയ്യുന്ന കുടിവെള്ളത്തില്‍ ഉപ്പുരസമെന്ന് ആക്ഷേപം. ഇതു കാരണം ഗുണഭോക്താക്കളാകെ ശുദ്ധജലം കിട്ടാതെ വലയുകയാണ്. ഈ കുടിവെള്ളം ചൂടാക്കി കുടിക്കാനും പാചകാവശ്യത്തിനും മറ്റും ഉപയോഗിക്കാന്‍ കഴിയുന്നില്ല. ദിവസങ്ങള്‍ കഴിഞ്ഞിട്ടും ബന്ധപ്പെട്ട അധികാരികള്‍ ഈ കാര്യത്തില്‍ നിസംഗത പുലര്‍ത്തുകയാണ്. നഗരസഭാ പ്രദേശത്താകെ ജനങ്ങള്‍ ഈ വിഷയത്തില്‍ ബുദ്ധിമുട്ടനുഭവിക്കുന്നതിനാല്‍ ടാങ്കര്ലോറിയിലും മറ്റും കുടിവെള്ളമെത്തിക്കുന്നതിന് അടിയന്തിരനടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ ജനകീയപ്രക്ഷോഭം സംഘടിപ്പിക്കുമെന്നും നഗരസഭാ പ്രതിപക്ഷപാര്ലമെന്ററി പാര്‍ട്ടി നേതാവ് എം.കെ. വിജയഭാനു അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: