ന്യൂദല്‍ഹി: ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും ബിജെപിയില്‍ ചേര്‍ന്ന യുവ എംപി രാഘവ് ഛദ്ദ രാജ്യസഭയില്‍ പരാതി കമ്മിറ്റി അധ്യക്ഷനാകും.
ഇക്കഴിഞ്ഞ മാസമാണ് രാഘവ് ഛദ്ദ ഉള്‍പ്പെടെ ഏഴ് എംപിമാര്‍ ഒന്നടങ്കം ബിജെപിയില്‍ ചേര്‍ന്നത്. അരവിന്ദ് കെജ്രിവാളിന്റെ ഏകാധിപത്യ പ്രവര്‍ത്തനരീതിയില്‍ പ്രതിഷേധിച്ചായിരുന്നു ഇവരുടെ കൂട്ടരാജി.
രാജ്യസഭയില്‍ പ്രശ്നങ്ങള്‍ ഉന്നയിക്കാന്‍ ആം ആദ്മി പാര്‍ട്ടി എംപിമാര്‍ക്ക് അനുവദിച്ച സമയത്തില്‍ നിന്നും സമയം അനുവദിക്കാത്തതുള്‍പ്പെടെ ഒട്ടേറെ പ്രശ്തനങ്ങള്‍ രാഘവ് ഛദ്ദ അനുഭവിച്ചിരുന്നു.
















