കാഞ്ഞങ്ങാട്: സമൂഹം നയിക്കുന്നതിന് നിര്‍ണായക പങ്കു വഹിക്കുന്നത് മതങ്ങളാണ്. മതാടിസ്ഥാനത്തിലാണ് ജനസമൂഹം വളരുന്നത്. മതങ്ങളെ നയിക്കുന്ന പുരോഹിതന്മാരും മതപണ്ഡിതന്മാരും സ്ത്രീ പീഡകരാകുന്നത് ലജ്ജാകരമെന്ന് മഹാത്മാ ഗാന്ധി യുണിവേഴ്സിറ്റി പ്രൊ.വൈസ്.ചാന്‍സിലര്‍ ഡോ.ഷീന ഷുക്കൂര്‍ പറഞ്ഞു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മര്‍ച്ചന്റ്സ് വനിതാവിംഗ് വനിതാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. കഴിഞ്ഞ ദിവസം സിനിമാ നടിക്കുണ്ടായ അനുഭവം ഒറ്റപ്പെട്ട സംഭവമല്ല. കുറ്റങ്ങള്‍ സ്ത്രികളില്‍ പഴിചാരപ്പെടുകയാണ് പലപ്പോഴും. പരസ്പര വിശ്വാസം നഷ്ടപ്പെടുന്ന അവസ്ഥയാണ് ഇന്ന് കാണുന്നത്. സംരക്ഷണം നല്കേണ്ടവര് തന്നെ സംഹാരകരാവുന്നു. സ്ത്രീകള്‍ സംഘടിപ്പിച്ച് ശക്തരാവണമെന്നും അവര്‍ പറഞ്ഞു. വനിതാവിംഗ് ജില്ല പ്രസിഡന്റ് ഷേര്‍ളി സെബാസ്റ്റ്യന്‍ അദ്ധ്യക്ഷത വഹിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡന്റ് കെ.അഹമ്മദ് ഷെരീഫ് ബിസിനസ്സ് അച്ചീവ്മെന്റ് അവാര്‍ഡ് നല്കി. ടി.എം.ജോസ്.തയ്യില്‍, മാഹിന്‍ കോളിക്കര, സി.യൂസഫ് ഹാജി, കെ.മണികണ്ഠന്, ശോഭന ബാലകൃഷ്ണന്, തുടങ്ങിയവര്‍ സംസാരിച്ചു. ഷീനജ പ്രദീപ് സ്വാഗതവും വിന്‍സി തോമസ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: