കണ്ണൂര്‍: മക്കള്‍ അനാഥമാക്കിയ അമ്മയെ സേവാഭാരതി ഏറ്റെടുത്തു. കണ്ണൂര്‍ ജില്ലയില്‍ തലശ്ശേരി കിഴക്കേപാലയാട് എന്ന സ്ഥലത്തെ താമസക്കാരിയായ കാര്‍ത്ത്യായനി എന്ന പക്ഷാഘാതം പിടിപെട്ട അമ്മ വിദേശത്ത് ജോലി ചെയ്യുന്ന ഇവരുടെ പെണ്മക്കള് തിരിഞ്ഞു നോക്കാത്തതിനെ തുടര്‍ന്ന് വീട്ടില്‍ തനിച്ചാവുകയായിരുന്നു. ഇതറിഞ്ഞ പാലക്കാട് ജില്ലയിലെ കൊടുവായൂര്‍ സേവാഭാരതി പഞ്ചായത്ത് കമ്മിറ്റി ഭാരവഹികളുടെ നേതൃത്വത്തില്‍ തലശ്ശേരിയിലെത്തി കാര്‍ത്ത്യായനി അമ്മയെ കൊടുവായൂര്‍ മാതൃസദനത്തില്‍ എത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: