കണ്ണൂര്‍: പയ്യന്നൂര്‍ സബ്ബ് ജില്ലയിലെ വെള്ളൂര്‍ ഗവ.എല്‍പി സ്കൂളില്‍ ശിവരാത്രി ദിനത്തില്‍ പഠന യാത്രനടത്തിയതായി ആക്ഷേപം. ശിവരാത്രി നാളില്‍ സംസ്ഥാനവ്യാപകമായി സ്കൂളുകള്‍ക്ക് അവധിയായിരുന്നു. എന്നാല്‍ വെള്ളൂര്‍ എല്‍പി സ്കൂളിലെ പ്രധാനാധ്യാപികയും പിടിഎ പ്രസിഡണ്ടും ബോധപൂര്‍വ്വം ഇതേ ദിവസം തന്നെ പഠന യാത്ര സംഘടിപ്പിക്കുകയായിരുന്നു. ഒന്നും രണ്ടും ക്ലാസ്സിലെ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി നടത്തിയ പഠനയാത്രയില് അധ്യാപികമാര്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന നിര്‍ദ്ദേശവും നല്‍കിയിരുന്നു. ശിവരാത്രി ദിനത്തിലെ വ്രതാനുഷ്ഠാനങ്ങളെ കുറിച്ച് പറഞ്ഞ അധ്യാപികമാരോട് പാര്‍ട്ടി ഗ്രാമമായ വെള്ളൂരില്‍ ഇതൊന്നും നടക്കില്ലെന്നും നിര്‍ബന്ധമായും പഠനയാത്രയില് പങ്കെടുക്കണമെന്നുമായിരുന്നു പ്രധാനാധ്യാപിക പറഞ്ഞത്. പിടിഎ പ്രസിഡണ്ട് ഉള്‍പ്പടെയുള്ളവര്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്നാവശ്യപ്പെട്ടതിനാല് ക്ഷേത്രദര്ശനമുള്പ്പടെ മാറ്റിവെച്ച് അധ്യാപികമാര്‍ പങ്കെടുക്കുകയും ചെയ്തു. ശിവരാത്രിയോടനുബന്ധിച്ചുള്ള ചടങ്ങുകളില്‍ നിന്ന് അധ്യാപക വിദ്യാര്‍ഥികളെ ബോധപൂര്‍വ്വം മാറ്റി നിര്‍ത്തുന്നതിന് ആസൂത്രണം ചെയ്തതാണ് പഠനയാത്രയെന്നാണ് വിമര്‍ശനം. ഇതു സംബന്ധിച്ച് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയരക്ടര്‍ക്ക് പരാതി നല്‍കാനുള്ള നീക്കം നടക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: