കണ്ണൂര്‍: സര്‍വ്വശിക്ഷാ അഭിയാനില്‍ കരാറടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന കണ്ണൂര്‍ ജില്ലയിലെ സ്പെഷ്യലിസ്റ്റ് അധ്യാപകര്‍ മൂന്ന് മാസമായി ജോലി ചെയ്യുന്നത് ശമ്പളമില്ലാതെ. കേന്ദ്ര വിദ്യാഭ്യാസ അവകാശനിയമമനുസരിച്ച് കായികം, സംഗീതം, പ്രവൃത്തിപരിചയം എന്നിവക്ക് കരാറടിസ്ഥാനത്തില്‍ നൂറോളം അധ്യാപകരെ ഡിസംബര്‍മാസം വിവിധ ബിആര്‍സികളിലായി നിയമിച്ചിരുന്നു. അടിസ്ഥാന ശമ്പളവും മറ്റ് അലവന്സുകളുമുള്പ്പടെ 28,402 രൂപയാണ് ഇവര്‍ക്ക് ശമ്പളമായി നിശ്ചയിച്ചത്. ഇതിന് വേണ്ടി കേന്ദ്രസര്‍ക്കാര്‍ 182 കോടി രൂപയോളം അനുവദിക്കുകയും ചെയ്തു. ബിആര്‍സികളില്‍ നിന്ന് ബില്ല് ലഭിക്കാത്തതിനാലാണ് ശമ്പളം വൈകുന്നതെന്നാണ് അധികൃതര്‍ നല്കുന്ന വിശദീകരണം. എന്നാല്‍ മൂന്ന് മാസമായി ശമ്പളം ലഭിക്കാത്തവര്‍ക്ക് കൃത്യമായി ശമ്പളം നല്കാന് അധികൃതരുടെ ഭാഗത്ത് നിന്ന് അടിയന്തിര നടപടിയുണ്ടാകണമെന്നാണ് അധ്യാപകരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: