കണ്ണൂര്‍: ആര്‍എസ്എസിനെ വിമര്‍ശിക്കാനായി മാത്രം മുഖ്യമന്ത്രി പിണറായി നിയമസഭയെ ഉപയോഗപ്പെടുത്തുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന് പറഞ്ഞു. ചിതാഭസ്മ നിമജ്ജന യാത്രയ്ക്ക് കണ്ണൂര്‍, മട്ടന്നൂര്‍, തലശേരി എന്നിവിടങ്ങളില്‍ നല്കിയ സ്വീകരണ പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അവര്‍. കൊലപാതക രാഷ്ട്രീയം നടമാടുമ്പോള്‍ നടപടിയെടുക്കേണ്ടവര്‍ നാടകം കളിക്കുകയാണ്. സിപിഎം ക്വട്ടേഷന്‍ സംഘം എന്തിനാണ് പാലക്കാട് ജില്ലയില്‍ വിമലാദേവിയെ ചുട്ടു കൊന്നതെന്ന ചോദ്യത്തിന് മറുപടി പറയാന്‍ ബാധ്യതപ്പെട്ട പിണറായി വിജയന് കാലത്തിനു മുന്നില്‍ കണക്കു പറയേണ്ടി വരും. വിമലാദേവിയുടെ ചിതാഭസ്മത്തില്‍ അവരുടെ ആത്മാവ് ഉണ്ട്. അതു കേരളമണ്ണില്‍ ചലനം സൃഷ്ടിക്കുമെന്നും അവര്‍ പറഞ്ഞു. തലശ്ശേരിയില്‍ നടന്ന പരിപാടിയില്‍ മഹിളാമോര്‍ച്ച ജില്ലാപ്രസിഡണ്ട് എന്‍.രതി അദ്ധ്യക്ഷത വഹിച്ചു. സ്മിത ജയമോഹന് സ്വാഗതവും, എ.പി.വസന്ത നന്ദിയും പറഞ്ഞു. മട്ടന്നൂരില്‍ നടന്ന പരിപാടിയില്‍ മഹിളാ മോര്‍ച്ച മണ്ഡലം പ്രസിഡണ്ട് റീന മനോഹരന് അധ്യക്ഷത വഹിച്ചു. ഇരിക്കൂര്‍ മണ്ഡലം പ്രസിഡണ്ട് സ്വപ്ന നന്ദി പറഞ്ഞു. കണ്ണൂരില്‍ നടന്ന പരിപാടിയില്‍ മഹിളാ മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി പി.ജ്യോതി അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: