Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

അഗ്നി വിഴുങ്ങിയത് നൂറ്റാണ്ടുകളുടെ ചരിത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2017, 09:46 pm IST
in Idukki

തൊടുപുഴ: ജില്ലയിലെ തന്നെ ഏറ്റവും പഴക്കമേറിയ മനയാണ് കഴിഞ്ഞരാത്രി തീഗോളം ഇല്ലാതാക്കിയത്. നൂറ്റാണ്ടുകളുടെ പഴമയും അത്യപൂര്‍വ്വമായി മാത്രം ശേഖരണത്തിലുള്ള വസ്തുക്കളുമാണ് തീപ്പിടുത്തത്തില്‍ നശിച്ചത്. ചൊവ്വാഴ്‌ച്ച രാത്രി 7.45 ഓടെയാണ് തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് സമീപത്തുള്ള അടിയമന പടിഞ്ഞാറേമഠത്തിന് തീപടരുന്നത്. ക്ഷേത്രത്തിലെ മേല്‍ശാന്തിമാരായ നന്ദന്‍(ഈശ്വരന്‍) പോറ്റി, മധ

ുപോറ്റി എന്നിവര്‍ താമസിച്ചിരുന്ന വീടിന്റെ തേവാരപ്പുര(മഠത്തിനുള്ളിലെ ക്ഷേത്രം) യില്‍ നിന്നാണ് തീപടരുന്നത് ആദ്യം ശ്രദ്ധയില്‍പ്പെന്നത്.

പൊടുന്നനെ ആളിപ്പടര്‍ന്ന് തീഗോളമായി മാറുകയായിരുന്നു. പൂര്‍ണ്ണമായും തേക്കിലും പ്ലാവിലും നിര്‍മ്മിച്ച വീട് അഗ്നി വിഴുങ്ങുന്നത് നോക്കി നില്‍ക്കാനേ ഓടിക്കൂടിയ നാട്ടുകാര്‍ക്കും കഴിഞ്ഞുള്ളൂ. കുളിമുറിയില്‍ കുളിക്കുകയായിരുന്ന ഈശ്വരന്‍പോറ്റിയുടെ മകള്‍ ആര്യയാണ് തീപടരുന്നത് ആദ്യം കാണുന്നത്. ഉടന്‍ തന്നെ പുറത്തിറങ്ങി മോട്ടോര്‍ ഉപയോഗിച്ച് തീ അണയ്‌ക്കാന്‍ ശ്രമിച്ചെങ്കിലും അണയ്‌ക്കാന്‍ സാധിക്കാതെ വന്നതോടെ അച്ഛനെ വിവരം അറിയിക്കുകയായിരുന്നു.

സ്ഥലത്തെത്തിയ  ഫയര്‍ഫോഴ്‌സിന് വീടിന് അടുത്തേയ്‌ക്ക് എത്താന്‍ സാധിക്കാത്തതും തടസ്സമായി. തുടര്‍ന്ന് സമീപത്തെ കൃഷ്ണതീര്‍ത്ഥം ഓഡിറ്റോറിയത്തില്‍  വണ്ടി എത്തിച്ച് അവിടെ നിന്നും ഹോസ് മുഖേന വെള്ളം പമ്പ് ചെയ്യുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിന് ശേഷമാണ് തീ അണയ്‌ക്കാന്‍ സാധിച്ചത്. മൂന്ന് യൂണിറ്റ് വണ്ടിയാണ് തീ അണയ്‌ക്കാന്‍ എത്തിയത്.

3000ത്തോളം സ്‌ക്വയര്‍ഫീറ്റ് വലിപ്പമുള്ള വീടിന്റെ മുന്‍ഭാഗവും അടുക്കളയും ഒഴിച്ച് ബാക്കിയുള്ള ഭാഗങ്ങള്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. എട്ട്‌കെട്ട് മാതൃകയില്‍ ഉള്ള വീടിന് ചുരുങ്ങിയത് 300 വര്‍ഷത്തിന് മുകളില്‍ പഴക്കമുള്ളതായാണ് മധുപോറ്റി പറയുന്നത്. 1924ലെ വെള്ളപ്പൊക്കത്തില്‍ ഈ വീട് ഏതാണ്ട് പൂര്‍ണ്ണമായും വെള്ളത്തില്‍ മുങ്ങിയതായി മുന്‍തലമുറക്കാര്‍ പറഞ്ഞ് അറിവുള്ളതായും ഇദ്ദേഹം പറയുന്നു. തടിയില്‍ നിര്‍മ്മിച്ച വീടിന്റെ ഉരുപ്പടികള്‍ ഏകദേശം 80 ശതമാനത്തോളം കത്തിപ്പോയിട്ടുണ്ട്. അമൂല്യമായ നിരവധി ഗ്രന്ഥങ്ങള്‍, ആയൂര്‍വേദ ചികിത്സ വിധികള്‍, താളിയോലകള്‍, നിരവധി വലുതും ചെറുതുമായ വിളക്കുകള്‍, വലിയ ഓട്ടുരുളി, വാര്‍പ്പ്, നാലോളം സ്റ്റീല്‍ അലമാരകള്‍, വീട്ടിലെ ഇലക്ട്രിക് ഉപകരണങ്ങളായ ഫാനുകള്‍, ലൈറ്റുകള്‍ തുടങ്ങിയവും കത്തിനശിച്ചവവ

യില്‍പ്പെടും. തേവാരപ്പുരയില്‍ നിന്നും തീപടര്‍ന്നതാണോ അതോ ഇലക്ട്രിക് ഷോര്‍ട്ട് സര്‍ക്യൂട്ടാണോ എന്നത് ഇന്ന് നടക്കുന്ന ഫോറന്‍സിക് പരിശോധനയ്‌ക്ക് ശേഷം മാത്രമേ വ്യക്തമാകു.

തേവാരപ്പുരയില്‍ കരിങ്കല്‍ കൊണ്ട് നിര്‍മ്മിച്ച വിളക്കിന് മുകളില്‍ ഒരു തിരിമാത്രമാണ് കത്തിച്ച് വയ്‌ക്കുന്നതെന്നാണ് വീട്ടുകാര്‍ നല്‍കുന്ന വിവരം. അപകടസമയത്ത് വീടിനുള്ളില്‍ ആരും ഇല്ലാതിരുന്നതിനാല്‍ തീ പുറത്തെത്തിയതിന് ശേഷം മാത്രമാണ് കാണാനായത്. വീടിന് സമീപത്ത് നിന്നിരുന്ന മാവ്, പ്ലാവ്, അശോകചെത്തി എന്നിവയ്‌ക്കും ഭാഗീകമായി പൊള്ളലേറ്റിട്ടുണ്ട്. വീടിന്റെ നടുമുറ്റത്തിനോട് ചേര്‍ന്നിരുന്ന കൃഷ്ണന്റെ വിഗ്രഹത്തിന് യാതൊരു കേടുപാടുകളും ഏല്‍ക്കാത്തത് ഇവിടെ എത്തുന്ന ഏവരേയും അത്ഭുതപ്പെടുത്തുകയാണ്.

ഇതിന് സമീപത്തായി സൂക്ഷിച്ചിരുന്ന എല്ലാ സാധനങ്ങളും തന്നെ കടുത്ത ചൂടില്‍ ഉരുകിപ്പോയിട്ടുണ്ട്. പുതിയ വീട് പണിതെങ്കിലും   രാവിലേയും വൈകിട്ടും പൂജയുണ്ടായ

ിരുന്നതിനാല്‍ മധുപോറ്റി കൂടുതല്‍ നേരവും ഇവിടെ തന്നെയാണ് കഴിച്ചുകൂട്ടിയിരുന്നത്. ഇന്നലെ പുലര്‍ച്ചെ തന്നെ തേവാരപ്പുരയിലെ പൂജ സമീപത്തെ മുറിയിലേയ്‌ക്ക് മാറ്റി ആരംഭിച്ചു. പ്രശസ്തരായ വാസ്തുവിദഗ്ധരെ സ്ഥലത്തെത്തിച്ച് നശിച്ചുപോയ വീട് പുനര്‍നിര്‍മ്മിക്കാനാണ് വീട്ടുകാര്‍ ആലോചിക്കുന്നത്.

തൊടുപുഴ കൃഷ്ണന്റെ അനുഗ്രഹത്താല്‍ പഴമ ഒട്ടുംചോരാതെ മഠം പുനര്‍നിര്‍മ്മിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇവര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

18 കാരറ്റ് സ്വർണത്തിന് കേരളത്തിൽ ഇനി മുതൽ ഒറ്റവില; ഏകീകൃത വില ഉപഭോക്താക്കൾക്ക് ഗുണകരം

കീർത്തിദാസു മഞ്ജുവും
Idukki

തെരുവ് നായ നിയന്ത്രണം; ലക്ഷങ്ങള്‍ മുടക്കിയിട്ടും ഫലമില്ല, സ്വന്തം ചെലവില്‍ തെരുവ് നായകള്‍ക്ക് വന്ധീകരണം നടത്തി സന്നദ്ധ പ്രവര്‍ത്തകര്‍

Entertainment

18-ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള ഒക്ടോബർ രണ്ട് മുതൽ

Kerala

തിരുവനന്തപുരത്ത് ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി വാതക ചോർച്ച; ആളുകളെ ഒഴിപ്പിച്ചു, അപകടം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിക്കുന്നതിനിടെ

Entertainment

ആമിര്‍ ഖാന്‍ ലൗ ജിഹാദിന്റെ ബ്രാന്റ് അംബാസഡര്‍; മന്ത്രി സഞ്ജയ് ശീര്‍സാട്

പുതിയ വാര്‍ത്തകള്‍

ഒരിഞ്ച് പോലും പിന്നോട്ടില്ല ; പാളയം മാർക്കറ്റിലെ സിപിഎം മാസപ്പടി കുറഞ്ഞപ്പോഴും , ബിനാമി കടകൾ പൂട്ടിയപ്പോഴും ഇതിനപ്പുറം പ്രതീക്ഷിച്ചിരുന്നു

സ്ത്രീകളെ ദേവിയെന്നും ശക്തിയെന്നും അന്നപൂർണയെന്നും മാതാവെന്നുമെല്ലാം വിളിക്കുന്നത് ;ഗവർണർ ആനന്ദി ബെൻ പട്ടേലിന് പിന്തുണയുമായി കങ്കണ

സുഗതൻ സത്യപ്രതിജ്ഞ ചെയ്തതോടെ നാണം കെട്ട് സിപിഎം ; സുഗതനെ പുറത്താക്കാൻ ആരംഭിച്ച റിലേ സത്യാഗ്രഹം അവസാനിപ്പിച്ചു

റിലീസ്സിനു മുന്നേ മുന്നൂറു കോടികളക്ഷനുമായി സൂര്യ ചിത്രം പ്രീ സെയിലിൽ ഞെട്ടിച്ച് വിശ്വനാഥൻ ആന്റ് സൺസ്

കമ്പിയില്ലാ കമ്പി വിടവാങ്ങിയിട്ട് 13 വർഷം; ചരിത്രത്തിലേക്ക് വഴി മാറിയത് 160 വര്‍ഷത്തെ സേവനത്തിന്റെ പ്രതാപവുമായി

ഇറാന്റെ ആക്രമണത്തിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു; ആറ് ഇന്ത്യാക്കാർക്ക് പരിക്ക്, ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ

ഇതിലും ദാരുണമായി കൊല്ലപ്പെട്ട മെഡിക്കൽ വിദ്യാർത്ഥിനി സാവരിയയുടെ കാര്യത്തിൽ നിങ്ങളെ കാണാതിരുന്നത് എന്തു കൊണ്ട്? പിസി വിഷ്ണുനാഥിനോട് സന്ദീപ് വാചസ്പതി

അമൃത് ഭാരത് പദ്ധതി; നവീകരിച്ച കേരളത്തിലെ 6 റെയിൽവേ സ്റ്റേഷനുകൾ പ്രധാനമന്ത്രി മോദി 17-ന് നാടിന് സമർപ്പിക്കും

ഷെയ്ഖ് ഹസീന മടങ്ങിവന്നാൽ ജയിലിൽ അടയ്‌ക്കുമെന്ന് ബംഗ്ലാദേശ് മന്ത്രി ഷമാ ഇസ്ലാം

വേമ്പനാട്ടു കായലിലെ മണല്‍വാരല്‍ കക്കാ സമ്പത്തിനെ നശിപ്പിക്കും; ഏറ്റവും ദോഷം തണ്ണീര്‍മുക്കം ബണ്ടിനു വടക്കുഭാഗത്തെ മണലെടുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.