Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

വിവാഹ തട്ടിപ്പുവീരന്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2017, 10:12 pm IST
in Palakkad

നിലമ്പൂര്‍: പത്രങ്ങളില്‍ പുനര്‍ വിവാഹ പരസ്യം നല്‍കി യുവതികളെ വിളിച്ചുവരുത്തി സ്വര്‍ണാഭരണം കവരുന്ന നിരവധി കേസുകളിലെ പ്രതിയെ നിലമ്പൂര്‍ പൊലിസ് അറസ്റ്റ് ചെയ്തു പട്ടാമ്പി വല്ലപ്പുഴ പുതിയാപ്ല മജീദ് (കുട്ടി മജീദ്-42) നെയാണ് നിലമ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

ഭാര്യ മരണപ്പെട്ട് പുനര്‍വിവാഹം കഴിക്കാനാണെന്ന പേരില്‍ പത്രങ്ങളില്‍ വിവാഹ പരസ്യം നല്‍കിയാണ് തട്ടിപ്പ്. വ്യാജ സിംകാര്‍ഡുകള്‍ ഉപയോഗിച്ചാണ് നമ്പറുകള്‍ നല്‍കിയിരുന്നത്. പരസ്യം കണ്ട് വിളിക്കുന്ന യുവതികളുടെ മുഴുവന്‍ വിവരങ്ങളും മനസിലാക്കിയ ശേഷം ഭാര്യ മരണപ്പെട്ടുവെന്നും ഒരു കുട്ടിയുണ്ടെന്നും ഗള്‍ഫില്‍ വലിയ ബിസിനസാണെന്നും ബോധ്യപ്പെടുത്തും്. വാടകക്കെടുത്ത കാറിലെത്തി യുവതികളെ കാറില്‍ കയറ്റി കൊണ്ടുപോയി വിജനമായ സ്ഥലത്ത് വെച്ച് വണ്ടി നിര്‍ത്തി സംസാരിക്കുകയും ആഭരണങ്ങള്‍ സമ്മാനമായി നല്‍കുകയും ചെയ്യും. അത് അണിയാന്‍ പറഞ്ഞ് അവരുടെ ആഭരണങ്ങള്‍ ബാഗില്‍ അഴിച്ചുവെക്കാന്‍ പറയുകയും ചെയ്യും. അല്‍പ നേരം സംസാരിച്ച ശേഷം തിരിച്ച് കൊണ്ടു വിടുന്ന സമയത്ത് കടകള്‍ക്ക് മുമ്പില്‍ നിര്‍ത്തി കുപ്പിവെള്ളം വാങ്ങാന്‍ നൂറു രൂപയും നല്‍കി യുവതിയെ പറഞ്ഞുവിടും. പിന്നീട് വീട്ടിലെത്തി ബാഗ് പരിശോധിക്കുമ്പോഴാണ് സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി ഇവരറിയുന്നത്. സമ്മാനമായി നല്‍കിയ ആഭരണം പരിശോധിക്കുമ്പോള്‍ വ്യാജമാണെന്ന് തെളിയും. ഇതോടെ തട്ടിപ്പിനിരയാകുന്ന യുവതികള്‍ ഇയാള്‍ നല്‍കിയ മൊബൈല്‍ നമ്പറിലേക്ക് വിളിക്കുമ്പോള്‍ ആഭരണം കാറില്‍ വീണു കിടക്കുകയാണെന്നും അടുത്ത ദിവസം വരുമ്പോള്‍ നല്‍കാമെന്നും അറിയിക്കും. ആഴ്ചകള്‍ കഴിഞ്ഞിട്ടും കാണാതെ വരുമ്പോള്‍ ഇതേ മൊബൈല്‍ നമ്പറിലേക്ക് വിളിക്കുമ്പോള്‍ സ്വിച്ച് ഓഫ് ആണെന്ന മറുപടിയാണ് ലഭിക്കുക. വെള്ളം വാങ്ങാന്‍ പറഞ്ഞുവിടുന്ന സമയത്താണ് ബാഗില്‍ നിന്നും ആഭരണങ്ങള്‍ തട്ടിയെടുക്കുന്നത്.

കഴിഞ്ഞ 23ന് ചുങ്കത്തറ സ്വദേശിനിയെ സമാന രീതിയില്‍ നിലമ്പൂര്‍ ടൗണിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇത്തരത്തില്‍ 3 പവന്റെ പാദസരം മോഷ്ടിച്ചതായി കാണിച്ച് യുവതി നല്‍കിയ പരാതിയിലാണ് എയാള്‍ പിടിയിലായത്. പെരിന്തല്‍മണ്ണ ഡിവൈഎസ്പി എംപി മോഹനചന്ദ്രന്റെ നേതൃത്വത്തില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൊബൈല്‍ നമ്പര്‍ പരിശോധിച്ച് വരുന്നതിനിടെയാണ് പ്രതി പിടിയിലായത്.

തിങ്കളാഴ്ച ഊട്ടിയിലേക്കുള്ള വിനോദയാത്രക്കിടെ രാത്രി ആള്‍ട്ടോ കാറില്‍ വാഹന പരിശോധനക്കിടെയാണ് ഇയാള്‍ പിടിയിലായത്. വിലകൂടിയതുള്‍പ്പെടെ 4 മൊബൈല്‍ ഫോണുകള്‍, ഇരട്ട സിം സെറ്റുകള്‍, എടിഎം കാര്‍ഡുകള്‍ കേരള, തമിഴ്‌നാട് ഡ്രൈവിംഗ് ലൈസന്‍സുകള്‍, വിവിധ വിലാസത്തിലുള്ള പാസ്‌പോര്‍ട്ടുകള്‍, ആധാര്‍ പകര്‍പ്പുകള്‍, വാച്ചുകള്‍, ഉത്തേജക മരുന്നുകള്‍, സുഗന്ധ ദ്രവ്യങ്ങള്‍, വ്യാജ ഐഡികാര്‍ഡുകള്‍ എന്നിവ പിടിച്ചെടുത്തു. ഒരു സിംകാര്‍ഡില്‍ ഒരു യുവതിയെ മാത്രമായിരിക്കും വിളിക്കുക. പിന്നീട് സിംകാര്‍ഡ് പൊട്ടിച്ച് കളയും്. സിംകാര്‍ഡ് നല്‍കിയ കടയുടമകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. വാടകക്കെടുത്ത ആഡംബര കാറുകളിലാണ് യാത്ര. ഇതിനു മുമ്പ് 20 തവണ ഇയാള്‍ പിടിയിലായിട്ടുണ്ടെങ്കിലും മാസങ്ങള്‍ക്കുള്ളില്‍ തന്നെ ജാമ്യത്തിലിറങ്ങും. ഇരകളെ ഭീഷണിപ്പെടുത്തി കേസ് പിന്‍വലിപ്പിക്കും. കൂടൂതല്‍ ഇരകളും വിവാഹ മോചനം നേടിയവരും വിവാഹപ്രായം കഴിഞ്ഞു നില്‍ക്കുന്നവരുമാണ്. നല്ല കുടുംബത്തില്‍പ്പെട്ടവരും മാനഹാനി മൂലം പരാതി നല്‍കാന്‍ തയ്യാറാവാതിരുന്നതാണ് പ്രതി വീണ്ടും വീണ്ടും തട്ടിപ്പു നടത്താനിടയാക്കിയത്. പത്തുവര്‍ഷത്തോളം സമാന തട്ടിപ്പു നടത്തിവരുന്ന പ്രതി ജാമ്യത്തിലിറങ്ങി ഇതേ തട്ടിപ്പ് നടത്തി ആഡംബര ജീവിതം നയിച്ചുവരികയാണ്.

മഞ്ചേരി പൊലിസ് പിടികൂടിയ ഇയാള്‍ ഒരു വര്‍ഷം മുമ്പ് ജാമ്യത്തിലിറങ്ങി വടക്കാഞ്ചേരിയിലെ ഒരു യുവതിയെ മൂന്ന് തവണ ലോഡ്ജില്‍വച്ച് പീഡിപ്പിച്ച ശേഷം പത്തുപവന്‍ സ്വര്‍ണാഭരണവുമായി മുങ്ങി. മങ്കട സ്വദേശിനിയുടെ സ്വര്‍ണമാല പെരിന്തല്‍മണ്ണ ബൈപാസില്‍ നിന്നും മോഷ്ടിച്ചു. എറണാകളും ചേരാനെല്ലൂരിലെ യുവതിയെ കുറ്റിപ്പുറം റെയില്‍വെ സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി അങ്ങാടിപുറത്ത് കൊണ്ടുപോയി പീഡിപ്പിക്കുകയും സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കുകയും ചെയ്തതായി മൊഴി നല്‍കി. മോഷ്ടിച്ചെടുക്കുന്ന ആഭരണങ്ങള്‍ സുഹൃത്ത് മുഖേനയാണ് വില്‍പന നടത്തുന്നത്. വിറ്റുകിട്ടുന്ന പണം വിവിധ ബാങ്കുളിലായി നിക്ഷേപിച്ചിരിക്കുകയാണ്. മഞ്ചേരി, വടക്കാഞ്ചേരി, മേലാറ്റൂര്‍, വാഴക്കാട്, കോട്ടക്കല്‍, വളാഞ്ചേരി, പൊന്നാനി, കളമശ്ശേരി, നാട്ടുകല്‍, നല്ലളം, തളിപറമ്പ്, കടുതുരുത്തി, എറണാകുളം, ചിറയിന്‍കീഴ്, കാളികാവ്, ചെറുതുരുത്തി, കസബ, മലപ്പുറം, പാലക്കാട്, കണ്ണൂര്‍ വളപട്ടണം, പെരിന്തല്‍മണ്ണ എന്നീ സ്‌റ്റേഷനുകളിലും സമാന തട്ടിപ്പ് നടത്തിയതിന് കേസുകള്‍ നിലവിലുണ്ട്. വ്യാജ സിംകാര്‍ഡ് ആയതിനാല്‍ അന്വേഷണം വഴിമുട്ടുകയാണ് പതിവ്. പലയിടത്തും സിസിടിവികളില്‍ പ്രതിയുടെ മുഖം തെളിഞ്ഞിരുന്നുവെങ്കിലും തിരിച്ചറിയാനായിരുന്നില്ല. പ്രതിയെ നിലമ്പൂര്‍ കോടതി റിമാന്‍ഡ് ചെയ്തു.

നിലമ്പൂര്‍ സിഐ കെഎം ദേവസ്യ, എടക്കര സിഐ പികെ സന്തോഷ്, നിലമ്പൂര്‍ അഡീ. എസ്‌ഐ രാധാകൃഷ്ണന്‍, സ്‌പെഷ്യല്‍ സ്‌ക്വാഡ് എഎസ്‌ഐ എം. അസൈനാന്‍, സിപിഒമാരായ എന്‍പി സലീല്‍ബാബു, ഇജി പ്രദീപ്, ശരത് കോട്ടക്കല്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശരീരമാസകലം മുറിവുകൾ ; കൊടും ചൂടിൽ വിശന്ന് തളർന്ന് , ചങ്ങലയും, പൂട്ടുമിട്ട് ബന്ധിച്ച നിലയിൽ മദ്രസ വിദ്യാർത്ഥികൾ ; മൗലാന ഖദീറിനെ തേടി പൊലീസ്

India

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനര്‍മൂല്യനിര്‍ണ്ണയഫലം പ്രഖ്യാപിച്ചു, അടുത്ത ഘട്ടം ഉടന്‍

സിയറ ലിയോണ്‍ എന്ന പട്ടിണിരാജ്യത്തിലെ കുട്ടികളിലെ പോഷാകാഹാരക്കുറവ് മാറ്റാന്‍ ഇന്ത്യ നല്‍കിയ 10 ലക്ഷം കിലോ അരി പോകുന്നു (ഇടത്ത്) സിയറ ലിയോണിലെ കുട്ടികള്‍ മോദിക്ക് നന്ദി പറയുന്ന പോസ്റ്റര്‍ (നടുവില്‍)
India

സിയറ ലിയോണിന് ഇന്ത്യ 10 ലക്ഷം കിലോ അരി നല്‍കി; രാഹുല്‍ ഗാന്ധി പുകഴ്‌ത്തുന്ന പട്ടിണി സൂചികയില്‍ ഇന്ത്യയ്‌ക്ക് 108ഉം സിയറ ലിയോണിന് 102ഉം സ്ഥാനം

Image ref 122858318. Copyright Shutterstock No reproduction without permission. See www.shutterstock.com/license for more information.
India

തുഷാര്‍ മേത്ത വീണ്ടും സുപ്രീം കോടതി സോളിസിറ്റര്‍ ജനറല്‍, പുനര്‍നിയമനം മൂന്നു വര്‍ഷത്തേയ്‌ക്ക്

India

മനസ്സിനെയും ശരീരത്തെയും ആത്മാവിനെയും സന്തുലിതമാക്കുന്ന പ്രായോഗിക പാതയാണ് യോഗയെന്ന് ചീഫ് ജസ്റ്റിസ്

പുതിയ വാര്‍ത്തകള്‍

അവരാരും ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നില്ല , ദയവ് ചെയ്ത് പള്ളികൾ പൊളിക്കരുത് : അമിത് ഷായോട് അഭ്യർത്ഥിച്ച് അസദുദ്ദീൻ ഒവൈസി

സമാധാന ചര്‍ച്ചകള്‍ക്കിടെ ഭീഷണി തുടര്‍ന്ന് ട്രംപ്, ഹിസ്ബുള്ളയെ തടഞ്ഞില്ലെങ്കില്‍ ഇറാനെ വീണ്ടും ആക്രമിക്കും

ശ്വേതാമേനോനെ ബിജെപിക്കാരിയാക്കി, അമ്മയുടെ അംഗത്വം ശ്വേതാമേനോന്‍ രാജിവെച്ചു; രമേഷ് പിഷാരടി നിഷ്പക്ഷനോ?

അയോദ്ധ്യയിലെ കാണിക്ക എണ്ണൽ: എസ്‌ഐടി പ്രാഥമിക റിപ്പോർട്ട് നൽകി

അന്താരാഷ്‌ട്ര യോഗ ദിന പരിപാടിക്ക് ആതിഥേയത്വം: കൊല്‍ക്കത്തയിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

കണ്ണൂരില്‍ ഇടിമിന്നലേറ്റ് യുവതി മരിച്ചു

നിക്കോബാർ ദ്വീപ് വികസനത്തിനെതിരെ എതിർപ്പ് സൃഷ്ടിക്കാൻ രാഹുലിന്റെ സ്കൂബാ ഡൈവിംഗ് ; ചിലവിട്ടത് 26 കോടി ; രാഹുലിന്റെ നീക്കത്തിന് പിന്നിലെന്ത് ?

സംസ്ഥാനത്ത് 7 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു, ഒരു മരണം

മോദിയുടെ കയ്യിൽ വിദേശരാഷ്‌ട്രത്തലവന്മാർ തുപ്പുന്ന രീതിയിൽ എ ഐ വീഡിയോ ; മലയാളിയായ അൻസാരിയ്‌ക്കെതിരെ പി എം ഓഫീസിനും പരാതി

ശ്വേത മേനോന്‍ ഇറക്കിയ ‘വുമണ്‍ കാര്‍ഡ്’ പൊളിഞ്ഞു വീണുവെന്ന് നടന്‍ ബാബുരാജ്. കണക്കുകളില്‍ ഗുരുതര പിഴവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.