മുഹമ്മ: കേരളത്തിലെ ആരോഗ്യവകുപ്പിന്റെ അടുക്കളയെന്നുവിശേഷിപ്പിക്കുന്ന കെഎസ്ഡിപിയെ തകര്‍ക്കാന്‍ സ്ഥാപനത്തിനുള്ളില്‍ തന്നെ ചാരപ്പണിക്കാരുണ്ടെന്ന് സിപിഐ ജില്ലാസെക്രട്ടറി ടി.ജെ. ആഞ്ചലോസ് ആരോപിച്ചു. ഡ്രെഗ്‌സ് ആന്റ് ഫാര്‍മസൂട്ടിക്കല്‍സ് എംപ്ലോയീസ് അസോസിയേഷന്‍ സംഘടിപ്പിച്ച പട്ടിണിസമരം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. പുറത്താക്കിയ നൂറോളം വരുന്ന ജീവനക്കാരെ ഉടന്‍ തിരിച്ചെടുക്കണം.തൊഴിലാളികളെ വ്യവസായശാലയില്‍നിന്നും പറഞ്ഞയക്കുന്നത് സര്‍ക്കാരിന് ചേര്‍ന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
















