Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

കോര്‍പ്പറേഷന്‍: സിപിഎമ്മില്‍ പൊട്ടിത്തെറി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2017, 09:38 pm IST
inThrissur

തൃശൂര്‍: കേവല ഭൂരിപക്ഷമില്ലാതെ ഭരിക്കുന്ന കോര്‍പ്പറേഷന്‍ ഇടതുമുന്നണിയില്‍ ചേരിതിരിവ് പരസ്യമാകുന്നു. കൗണ്‍സില്‍ യോഗത്തില്‍ ഡെപ്യൂട്ടി മേയറും സി.പി.എം അംഗവും കൊമ്പുകോര്‍ത്തു. പ്രത്യേക യോഗം വിളിച്ചിട്ടും അജണ്ട ചര്‍ച്ച ചെയ്തില്ല. മാസ്റ്റര്‍പഌന്‍ തുടങ്ങി വിവിധ വിഷയങ്ങളില്‍ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടും മിന്ട്‌സില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും വിവാദ വിഷയങ്ങള്‍ വീണ്ടും ചര്‍ച്ച ചെയ്യണമെന്നുമാവശ്യപ്പെട്ട് പ്രതിപക്ഷം നോട്ടീസ് നല്‍കിയതിനെ തുടര്‍ന്നായിരുന്നു തിങ്കളാഴ്ച അടിയന്തര യോഗം വിളിച്ചു ചേര്‍ത്തത്.

കൗണ്‍സില്‍ യോഗത്തില്‍ അജന്‍ഡ തീരുമാനിക്കാതെ പൊതുചര്‍ച്ചയാക്കി മാറ്റാനായിരുന്നു ഭരണപക്ഷ നീക്കം. എന്നാല്‍ പൊതുചര്‍ച്ചയെ ഭരണപക്ഷത്തെ വിമര്‍ശിക്കാനുള്ള ആയുധമാക്കി പ്രതിപക്ഷം ഉപയോഗപ്പെടുത്തി. നീക്കം തിരിച്ചടിച്ചതോടെ ഭരണപക്ഷം വെട്ടിലായി.

ജനുവരി 20 ന് നടന്ന കൗണ്‍സില്‍ യോഗതീരുമാനങ്ങള്‍ അംഗീകരിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം പ്രത്യേകകൗണ്‍സില്‍ വിളിക്കാന്‍ നോട്ടീസ് നല്‍കിയത്. എന്നാല്‍ നിയമപരമായ ബാധ്യത തീര്‍ക്കാന്‍ വേണ്ടിമാത്രമാണ് യോഗമെന്നായിരുന്നു ഡെപ്യൂട്ടിമേയറുടെ പരാമര്‍ശം. ഇതിനെതിരെ സി.പി.എം അംഗവും, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ അഡ്വ.എം.പി. ശ്രീനിവാസന്‍ രംഗത്തെത്തി. കൗണ്‍സില്‍ യോഗം ചേര്‍ന്ന് തീരുമാനമെടുത്താലും മൂന്നുമാസത്തിനകം അതു ഭേദഗതി ചെയ്യാമെന്ന വ്യവസ്ഥയുണ്ടെന്ന ഡെപ്യൂട്ടിമേയറുടെ നിലപാട് തെറ്റാണെന്നും ശ്രീനിവാസന്‍ തുറന്നടിച്ചു.

തിങ്കളാഴ്ച വിളിച്ചു ചേര്‍ത്തിരുന്ന കൗണ്‍സില്‍യോഗത്തില്‍ അജന്‍ഡ ഒന്നുമുണ്ടായിരുന്നില്ല. മുനിസിപ്പല്‍ ആക്ടിലെ ഏഴാംവകുപ്പനുസരിച്ച് പ്രത്യേക കൗണ്‍സില്‍ വിളിക്കുമ്പോള്‍ വ്യക്തമായ അജന്‍ഡ വേണമെന്ന് ശ്രീനിവാസന്‍ വിശദീകരിച്ചു. മൂന്നിലൊന്നു പേര്‍ ആവശ്യപ്പെട്ടാല്‍ പ്രത്യേകകൗണ്‍സില്‍ വിളിക്കണം. കൗണ്‍സിലില്‍ തീരുമാനമെടുത്താല്‍ അതു മാറ്റാന്‍ 48 മണിക്കൂറിനകം വിയോജനക്കുറിപ്പ് നല്‍കണമെന്നാണ് ചട്ടമെന്നും വ്യക്തമാക്കി. അപ്രകാരം നടപടിയുണ്ടായില്ലെങ്കില്‍ മൂന്നുമാസം കഴിഞ്ഞുമാത്രമേ തീരുമാനം പുന:പരിശോധിക്കാന്‍ പാടുളളൂവെന്നും ശ്രീനിവാസന്‍ പറഞ്ഞു. ഇത് ഡെപ്യൂട്ടിമേയറുടെ വിശദീകരണത്തിനു കടകവിരുദ്ധമായ നിലപാടായി. ജനുവരി 20 നു നടന്നയോഗം ബഹളത്തിനിടെ പിരിച്ചുവിടുകയായിരുന്നു. എന്നാല്‍ ആ യോഗത്തിന്റെ 95 അജന്‍ഡകളും അംഗീകരിച്ചുവെന്നാണ് ഡെപ്യൂട്ടിമേയര്‍ നേരത്തെ വ്യക്തമാക്കിയത്. അങ്ങനെയെങ്കില്‍ എങ്ങനെ യോഗം വിളിച്ച് വീണ്ടുംചര്‍ച്ച നടത്താനാകുമെന്നും ശ്രീനിവാസന്‍ ചോദിച്ചു.

വിരുദ്ധനിലപാടു പരസ്യമായി വന്നതോടെ ക്ഷുഭിതനായ ഡെപ്യൂട്ടിമേയര്‍ ശ്രീനിവാസന്‍ വക്കീല്‍ മാത്രമല്ല നിയമം പഠിച്ചതെന്നും നമുക്ക് പുസ്തകമെടുത്ത് നോക്കാമെന്നും പറഞ്ഞ് തിരിച്ചടിച്ചു.

നേരിന്റേയും നെറിവിന്റെയും നിലപാടുളളതിനാല്‍ ഇത്രയും പറയാതിരിക്കാനാവില്ലെന്ന് വ്യക്തമാക്കിയായിരുന്നു ശ്രീനിവാസന്‍ ചര്‍ച്ചയില്‍ പങ്കെടുത്തത്. ഡെപ്യൂട്ടിമേയറുടെ വിശദീകരണങ്ങള്‍ ഖണ്ഡിച്ച ശ്രീനിവാസന്‍ മുമ്പു താന്‍ നല്‍കിയ വിയോജനകുറിപ്പുകളെ അവഗണിച്ചതും പരാമര്‍ശിച്ചു.

അതിനൊപ്പം പൊതുമരാമത്തു വകുപ്പിനെ നോക്കുകുത്തിയാക്കി ഒതുക്കുന്നുവെന്ന ആക്ഷേപത്തിനുള്ള മറുപടി കൂടിയായിരുന്നു ശ്രീനിവാസന്റെ വാക്കുകള്‍. പ്രതിപക്ഷം ഏറ്റുപിടിച്ചതും ഭരണപക്ഷത്തെ വലച്ചു. ഡെപ്യൂട്ടിമേയര്‍ വര്‍ഗീസ് കണ്ടംകുളത്തി ഏകപക്ഷീയമായാണ് ഭരണം കൊണ്ടുപോകുന്നതെന്ന് സിപിഎമ്മില്‍ തന്നെ വിമര്‍ശനമുണ്ട്. ഇതിനെ സാധൂകരിക്കുന്നതായിരുന്നു ഭരണപക്ഷത്ത് നിന്നു തന്നെയുള്ള ശ്രീനിവാസന്റെ എതിര്‍പ്പ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മണ്ണിടിച്ചിലിനെ തുടർന്ന് നേപ്പാളിൽ  വെള്ളപ്പൊക്കം : ചൈനയുടെ പ്രത്യാരോപണം ജനങ്ങളെ പ്രകോപിപ്പിക്കുന്നു

Kerala

മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍ അന്തരിച്ചു

India

നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ 133 ഇന്ത്യക്കാരെ കാണാതായി; 55 പേർ മരിച്ചു; ബീഹാർ, യുപി അതിർത്തികളിൽ ജാഗ്രതയിൽ

Kerala

ഓഫീസിന് മുന്നിൽ ഒരുക്കിയിരുന്ന അത്തപ്പൂക്കളം തട്ടിത്തെറിപ്പിച്ച് ചവിട്ടിമെതിച്ച് നടന്ന് തട്ടമിട്ട യുവതി

Kerala

കഴിഞ്ഞ വർഷം ഓപ്പറേഷൻ സിന്ദൂർ , ഇത്തവണ “യതോ ധർമ്മ സ്തതോ ജയ” ; പാർത്ഥസാരഥി ക്ഷേത്രത്തിൽ ജയിച്ചത് ധർമ്മം തന്നെയെന്ന് ഭക്തർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സാധ്യമായ എല്ലാ മാനുഷിക സഹായങ്ങളും നൽകും; നേപ്പാൾ പ്രധാനമന്ത്രിയുമായി സംസാരിച്ച് നരേന്ദ്ര മോദി

റെയിൽവേ പരിസരം വൃത്തികേടാക്കിയാൽ ഇനി ₹1,000 പിഴ; പുതിയ ചട്ടം പ്രാബല്യത്തിൽ

നേപ്പാളിൽ മിന്നല്‍ പ്രളയം; 8 മരണം, 105 ഭാരതീയര്‍ ഉള്‍പ്പെടെ 400 പേരെ കാണാതായി

മലപ്പുറത്ത് സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു; അപകടം കോഴി ഫാമിലേക്ക് തീറ്റ ഇറക്കുന്നതിനിടെ

“ഞങ്ങളുടെ മതം, ഞങ്ങൾ തീരുമാനിക്കും”: ശിരോവസ്ത്ര വിധി ഭരണഘടനാ വിരുദ്ധം; ഹിജാബ് വിഷയത്തിൽ അസദുദ്ദീൻ ഉവൈസി

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

പയ്യന്നൂർ പെരുമ്പയിൽ വാഹനാപകടം; മയ്യിൽ നിരത്തുപാലം സ്വദേശിയായ വിദ്യാർത്ഥി മരിച്ചു

കാറിൽ ലിപ്സ്റ്റിക്ക് കൊണ്ട് മൂവായിരത്തിലധികം ചുംബനചിത്രങ്ങൾ ; വൈറലാകാൻ ശ്രമിച്ച യുവാവിന് 5500 രൂപ പിഴ

എംപിമാരുടെ ശ്രദ്ധയ്‌ക്ക്… കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം: കേന്ദ്രമന്ത്രി സുരേഷ് ഗോപി

‘യവന കഥയിൽ നിന്നുവന്ന ഇടയ കന്യകേ…’30 വർഷം പഴക്കമുള്ള റിലീസാകാതെ പോയ സിനിമയിലെ ഗാനം വീണ്ടും തരംഗമാകുമ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.