Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

വചനാമൃത സത്രം ഇന്ന് സമാപിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2017, 07:09 pm IST
inPathanamthitta

തിരുവല്ല: ശീരാമകൃഷ്ണപ്രസ്ഥാനങ്ങളുടെ ചരിത്രത്തില്‍ ആദ്യമായി നടക്കുന്ന വചനാമൃത സത്രം ഇന്ന് സമാപിക്കും. സത്രം സമര്‍പ്പണത്തിലേക്ക് കടക്കുമ്പോള്‍ വലിയ ഭക്തജനതിരക്കാണ് ആശ്രമത്തില്‍ അനുഭവപ്പെടുന്നത്. അവധി ദിനമായ ഇന്നലെ ചടങ്ങുകള്‍ക്ക് പങ്കാളിയാകാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരങ്ങളാണ് ഒഴുകിയെത്തിയത്. ഇന്നലെ സ്വാമി ഈശ്വരനന്ദ സ്മൃതി നടന്നു. തുടര്‍ന്ന് സ്വാമി അഭയാനന്ദതീര്‍ത്ഥപാദര്‍, ഡോ.രാമകൃഷ്ണ വേണുഗോപാല്‍, ഡോ.ലക്ഷ്മികുമാരി, സ്വാമി നന്ദാത്മജാനന്ദ എന്നിവര്‍ പ്രഭാഷണം നടത്തി.

സത്രസമാപന ദിനമായ ഇന്ന് രാവിലെ 5മുതല്‍ 8 വരെ മംഗളാരതി സുപ്രഭാതം, വേദപാരായണം, ധ്യാനം പൂജ, 8 മുതല്‍ 9വരെ നാരായണീയ പാരായണം. 9 മുതല്‍ സ്വാമി പുരുഷോത്തമാനന്ദ സ്മൃതി. സ്വാമി ഋതംപരാനന്ദ, സ്വാമി ചൈതന്യാനന്ദ, പ്രഫ.സുജാതാദേവി, ശശിധരന്‍ കൊയിലാണ്ടി എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തും. ശ്രീരാമകൃഷ്ണ ജയന്തി ആഘോഷവും സമാപന സമ്മേളനവും നാളെ നടക്കും. ആഗോള ശാരദാമഠങ്ങളുടെ ട്രസ്റ്റിയും ലോക പ്രശസ്ത പ്രഭാഷകയുമായ 92 വയസ്സ് പിന്നിട്ട പ്രവ്രാജിക അജയപ്രാണ മാതാജി വചനാമൃത സത്രത്തിലെത്തിയത് ഭക്തര്‍ക്ക് നവ്യാനുഭമായി. ശ്രീരാമകൃഷ്ണ സന്യാസിനി പരമ്പരയില്‍ നിന്ന് ശ്രീരാമകൃഷ്ണ സന്ദേശം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിക്കാന്‍ കഴിഞ്ഞതിന്റെ അനുഭവസമ്പത്തുള്ള അജയപ്രാണമാതാജിയുടെ പൂര്‍വ്വാശ്രമം കൂറൂരമ്മയുടെ തറവാടായ ഗുരുവായൂര്‍ കുറൂര്‍ ഇല്ലമാണ്. ബിഎസ്സി ഫിസിക്‌സില്‍ ബിരുദധാരികൂടിയായ അജയപ്രാണമാതാജി ദീര്‍ഘകാലം അദ്ധ്യാപികയായി പ്രവര്‍ത്തിച്ചിരുന്നു. 1952 ലാണ് ശാരദാമഠത്തില്‍ സന്യാസിനിയായി ചേരുന്നത്. വിശ്വവിഖ്യാതനായ പ്രഭാഷകന്‍ രംഗനാഥാനന്ദ സ്വാമിയുടെ നിര്‍ദ്ദേശം കൂടി സ്വീകരിച്ച് ഓസ്‌ട്രേലിയയിലെ സിഡ്‌നി ശാരദാമഠത്തിന്റെ അദ്ധ്യക്ഷയായി 1977 മുതല്‍ രണ്ട് ദശാബ്ദക്കാലം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വേദാന്ത പ്രചാരണം നടത്തി. ഇപ്പോള്‍ തൃശൂര്‍ ശാരദാമഠത്തിന്റെ അദ്ധ്യക്ഷയാണ്. ലോകമെമ്പാടും ശാഖകളുള്ള ശാരദാമഠത്തിന്റെ ഭാഗമായി കേരളത്തില്‍ മുപ്പതോളം സന്യാസിനിമാരാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. സത്രവേദിയിലെത്തിയ അജയപ്രാണമാതാജി ആത്മിയ അനുഭവങ്ങള്‍ പങ്കുവയ്‌ക്കുന്നു.

സ്വാമി വിവേകാനന്ദന്‍ കേരളത്തെ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ചപ്പോള്‍ ജാതി വ്യവസ്ഥ തീവ്രമായിരുന്നു. പിന്നീട് തീര്‍ഥാലയമായി തീര്‍ന്ന ഇവിടെ ഇപ്പോഴും വിവിധയിടങ്ങില്‍ ജാതീയമായ വേര്‍തിരിവുകള്‍ നിലനില്‍ക്കുന്നുണ്ട്. ഇത് സമൂഹത്തിന്റെ പുരോഗതിക്ക് നല്ലതല്ല. കേരളത്തിലുള്ളവരെ പലപ്പോഴും ബൗദ്ധികമായി ഉയര്‍ന്നവരായാണ് പാശ്ചാത്യ ലോകം വിലയിരുത്തുന്നത്. ശ്രീശങ്കരന് ജന്മം നല്‍കിയ നാടെന്ന നിലയില്‍ മഹാന്മാരെ സൃഷ്ടിച്ച പാരമ്പര്യമാണ് കേരളത്തിനുള്ളതെന്നാണ് ഭഗിനി നിവേദിത പറഞ്ഞിട്ടുള്ളത്. എല്ലാ മേഖലയിലും ഉയര്‍ച്ചയും താഴ്ചയും ഉണ്ടാവുന്നതുപോലെ സാംസ്‌കാരികമായും സാമൂഹികമായും ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ ആദ്ധ്യാത്മികമായ അടിത്തറ ഈ പതനത്തെ തടഞ്ഞുനിര്‍ത്തുമെന്നും താഴേക്കുള്ള പതനം കുറയ്‌ക്കുമെന്നും അജയപ്രാണ മാതാജി പറഞ്ഞു.

ജാതിമത വര്‍ണ വ്യത്യാസമില്ലാത്തതും എല്ലാ മതങ്ങളെയും ബഹുമാനിക്കാനും സ്വീകരിക്കാനുമുതകുന്ന വേദാന്തത്തിന്റെ കരുത്തുള്ള അടിത്തറയില്‍ ഉറച്ചു നില്‍ക്കുന്നതുകൊണ്ടാണ് ശ്രീരാമകൃഷ്ണ വിവേകാനന്ദ ദര്‍ശനങ്ങള്‍ക്ക് നൂറ് വര്‍ഷത്തിനുള്ളില്‍ ലോകം ഇത്രയും കീഴടക്കാനായതെന്ന് അജയപ്രാണമാതാജി പറഞ്ഞു. ഈശ്വരന്‍ ഒന്നാണ്, പ്രപഞ്ചത്തിന്റെ അസ്തിത്വം ഒന്നാണ്, ഓരോരുത്തരുടെയും അന്തരാത്മാവിന്റെ ശരിയായ രൂപം ചൈതന്യമാണ്, ഓരോ മതവും ഈശ്വരനിലെത്തിച്ചേരാനുള്ള വ്യത്യസ്ഥമായ വഴികളാണെങ്കിലും എന്നാല്‍ അവയുടെയെല്ലാം ലക്ഷ്യം ഒന്നു തന്നെയാണ്. ഇങ്ങനെയുള്ള ഗംഭീരമായ തത്വങ്ങളാണ് ലോകം കീഴടക്കിയ വേദാന്തദര്‍ശനത്തിന്റെ അടിസ്ഥാനമായി കണക്കാക്കുന്നതെന്നും അജയപ്രാണ മാതാജി പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംഭരണികളില്‍ ശേഷിക്കുന്നത് 63 ശതമാനം വെള്ളം, മുന്‍ വര്‍ഷത്തേക്കാള്‍ 25 ശതമാനം കുറവ്

Entertainment

ഒരു പൊറോട്ടയില്‍ നിന്നും സിനിമാജീവിതത്തില്‍ ബ്രേക്ക് കിട്ടിയ തമിഴ്നടന്‍ സൂരി…മഹിമാ നമ്പ്യാര്‍ക്കൊപ്പം അഭിനയിച്ച മണ്ടാടി മുന്നേറുന്നു

Kerala

12കാരിയെ ഭീഷണിപ്പെടുത്തി പലയിടങ്ങളിലെത്തിച്ച് പീഡിപ്പിച്ചയാള്‍ക്ക് മുപ്പത്തൊന്നരവര്‍ഷം കഠിനതടവ്

Kerala

അടൂരില്‍ ക്ഷേത്രത്തില്‍ മോഷണം,സ്വര്‍ണവും പണവും കവര്‍ന്നു

നക്സലൈറ്റുകള്‍ വധിച്ച കോങ്ങാട്ടെ ജന്മിയുടെ മകന്‍ വേണുഗോപാല്‍ മങ്ങാട് (വലത്ത്) കോങ്ങാട് മനയില്‍ ജന്മിയെ കൊല്ലാന്‍ വന്ന നക്സലൈറ്റുകള്‍ വീട്ടിലെ പണിക്കാരെ ആക്രമിക്കുന്നതിന്‍റെ എഐ ദൃശ്യം- വെബ്സൈറ്റില്‍ നിന്നും എടുത്തത് (ഇടത്ത്)
Kerala

നക്സലൈറ്റുകള്‍ കൊന്ന കോങ്ങാട്ടെ ജന്മി പാവത്താന്‍….അവരുടെ ലക്ഷ്യം സ്വര്‍ണ്ണം കൊള്ളയടിക്കല്‍…കേരളത്തിലെ ആദ്യ നക്സല്‍ കൊലപാതകം ഗുണ്ടായിസം?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘ന്യൂദല്‍ഹി പ്രഖ്യാപനം’ ഏകകണ്ഠമായി അംഗീകരിച്ച് ബ്രിക്സ് ഉച്ചകോടി,മാറുന്ന ലോകത്തെ കാലഹരണപ്പെട്ട സ്ഥാപനങ്ങള്‍ക്ക് നയിക്കാനാവില്ലെന്ന്  നരേന്ദ്ര മോദി

ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടായേക്കുമെന്ന് കെഎസ്ഇബി

വേദനയോടെ, വിശ്വസിച്ച പ്രസ്ഥാനത്തിന്റെ പടികളിറങ്ങുന്നു; സിപിഎം ബന്ധം ഉപേക്ഷിച്ചെന്ന് സംവിധായകന്‍ അനില്‍ വി നാഗേന്ദ്രന്‍

യുഎസ് ഇറാനില്‍ ബോംബിടുമ്പോള്‍ ഇറാന്‍ പ്രസിഡന്‍റിന്റെ കൈകോര്‍ത്ത് പിടിച്ച് നടക്കാനുള്ള മോദിയുടെ ധൈര്യം; നയതന്ത്ര സ്വാതന്ത്ര്യം കാണിച്ച് ഇന്ത്യ

അവിടെ ഗ്രില്ലാണോ മരം മുറിചാനലേ മോഷണം പോയത് ; നിങ്ങൾ പറയുന്ന മോഷ്ടാക്കൾ ആക്രിക്കച്ചവടക്കാരാണോ ? റിപ്പോർട്ടർ ടിവിയുടെ വ്യാജവാർത്ത പൊളിച്ച് ശശികല ടീച്ചർ

അച്ചന്‍കോവില്‍ ആറ്റില്‍ 2 പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

കാനഡയിൽ ബീഫ് കറി വയ്‌ക്കാൻ സമ്മതിക്കാതിരുന്നത് സിഖ് വനിത : ഹിന്ദുവാണെന്നും, സംഘിയാണെന്നും പ്രചരിപ്പിച്ച് മലയാളികളായ ജിഹാദികൾ

തീരുമാനിക്കുന്നത് ലീഗാണ് ; കേന്ദ്ര അജണ്ട നടപ്പാക്കുന്ന പദ്ധതിയെങ്കിൽ അംഗീകരിക്കില്ല ; കേരളത്തിൽ പിഎം ശ്രീ നടപ്പാക്കരുതെന്ന് മുനവ്വറലി തങ്ങൾ

2,130 കോടിയുടെ ബാധ്യത: പിണറായി സർക്കാർ–റെഗുലേറ്ററി കമ്മിഷൻ ഒത്തുകളി – ബിജെപി

ബ്രിക്സ് ഉച്ചകോടി ആർക്കും എതിരല്ല; ആഗോള ഭരണനിർവഹണത്തിനായി 10 ഇന കർമപദ്ധതി മുന്നോട്ട് വച്ച് പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.