Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കുടിവെള്ളവിതരണം മുഖ്യവിഷയമായി ജില്ലാ വികസനസമിതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2017, 12:27 pm IST
inKollam

കൊല്ലം: ജില്ലയിലെ വരള്‍ച്ചാ പ്രതികരണപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി കുടിവെള്ള വിതരണം കുറ്റമറ്റ രീതിയില്‍ നിര്‍വഹിക്കണന്ന് ജില്ലാവികസന സമിതി. ജലഅതോറിറ്റി, ഭൂജല വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയെ ഏകോപിപ്പിച്ച് കൊണ്ട് ശുദ്ധജലവിതരണത്തിന് നടപടികള്‍ സ്വീകരിച്ചതായി യോഗത്തില്‍ അധ്യക്ഷയായിരുന്ന ജില്ലാ കളക്ടര്‍ മിത്ര.ടി അറിയിച്ചു. ടാങ്കറുകളില്‍ കുടിവെള്ളവിതരണം നടത്തേണ്ട സ്ഥലങ്ങള്‍ പഞ്ചായത്തുകളുമായി ആലോചിച്ച് തീരുമാനിക്കും. ജനസാന്ദ്രതയുള്ള പ്രദേശങ്ങള്‍ തിരഞ്ഞെടുത്താകും വാട്ടര്‍ കിയോസ്‌ക്കുകള്‍ സ്ഥാപിക്കുക. കിയോസ്‌ക്കുകളില്‍ ജലം നല്‍കുന്നതിന് മോട്ടോര്‍പമ്പ് ഘടിപ്പിച്ച ടാങ്കറുകള്‍ ഉപയോഗിക്കും. ജലവിതരണം നടത്തുന്ന ടാങ്കറുകളില്‍ ജിപിഎസ് ഘടിപ്പിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് തനത് ഫണ്ടോ പ്ലാന്‍ഫണ്ടിലെ സേവനപശ്ചാത്തല വികസനമേഖലകളിലുള്ള ഫണ്ടോ ഉപയോഗിച്ച് പുതിയ പൊതുജല സ്രോതസുകളുടെ നിര്‍മാണം, നിലവിലുള്ള സ്രോതസുകളുടെ അറ്റകുറ്റപ്പണി, ഗുണഭോക്തൃസമിതിയുടെ കുടിവെള്ളപദ്ധതികള്‍ പ്രവര്‍ത്തനക്ഷമമാക്കല്‍, ജലകിയോസ്‌ക്കുകളുടെ സ്ഥാപനം, കുടിവെള്ളത്തിന്റെ ഗുണനിലവാരപരിശോധന, ശുദ്ധീകരണം എന്നിവ നടത്താമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.

വരള്‍ച്ചയുടെ ആഘാതം, ഏറ്റെടുത്ത പ്രതിരോധപ്രവര്‍ത്തനങ്ങള്‍ എന്നിവ സംബന്ധിച്ച അടിയന്തരറിപ്പോര്‍ട്ട് ബന്ധപ്പെട്ട വകുപ്പുകള്‍ തയ്യാറാക്കണമെന്ന് മുല്ലക്കര രത്‌നാകരന്‍ എംഎല്‍എ പറഞ്ഞു. വിവിധ പഞ്ചായത്തുകളിലെ സ്വജല്‍ധാര അടക്കമുള്ള കുടിവെള്ളപദ്ധതികളില്‍ പ്രവര്‍ത്തനക്ഷമമല്ലാത്തവയുടെ അറ്റകുറ്റപ്പണികള്‍ അതിവേഗം നടത്തി ഉപയോഗയോഗ്യമാക്കുന്നതിന് നിര്‍ദേശം നല്‍കണമെന്ന് ജി.എസ്.ജയലാല്‍ എംഎല്‍എ പറഞ്ഞു. കുടിവെള്ളം വിതരണത്തിനെടുക്കുന്ന സ്രോതസുകളിലെ ജലം ഉപയോഗയോഗ്യമാണെന്ന് കര്‍ശനമായ പരിശോധനകളിലൂടെ ഉറപ്പാക്കണമെന്ന് എം.നൗഷാദ് എംഎല്‍എ പറഞ്ഞു. കുലശേഖരപുരം, തഴവ പഞ്ചായത്തുകളിലെ കെഐപി കനാലുകളില്‍ അടിയന്തരമായി ജലമെത്തിക്കണമെന്ന് ആര്‍.രാമചന്ദ്രന്‍ എംഎല്‍എ ആവശ്യപ്പെട്ടു. ശുദ്ധജലസ്രോതസുകള്‍ പ്രവര്‍ത്തനക്ഷമമായ പദ്ധതികള്‍ എന്നിവ കൃത്യതയോടെ പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് മേല്‍നോട്ടസമിതികള്‍ ഉണ്ടാകണമെന്ന് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ പ്രതിനിധി എസ്.എല്‍.സജികുമാര്‍ അഭിപ്രായപ്പെട്ടു. ചെറിയഴീക്കല്‍ മുതല്‍ വെള്ളനാതുരുത്ത് വരെ ലഭിക്കുന്ന പൈപ്പ്ജലത്തില്‍ ഉപ്പ് രസം അനുഭവപ്പെടുന്നതായി പരാതിയുയര്‍ന്നതായി കെ.സി.വേണുഗോപാല്‍ എംപിയുടെ പ്രതിനിധി തൊടിയൂര്‍ രാമചന്ദ്രന്‍ അറിയിച്ചു. വെളിയം പഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ പ്രതിനിധി എബ്രഹാം സാമുവേല്‍ ആവശ്യപ്പെട്ടു.

ജലസ്രോതസുകള്‍ മെച്ചപ്പെടുത്തുന്നതിനും പമ്പ്‌സെറ്റുകള്‍, പൈപ്പ് കണക്ഷന്‍ എന്നിവക്കായി 478.14 ലക്ഷം രൂപയുടെ പദ്ധതികള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചതായി ജല അതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. എംഎല്‍എമാരുടെ നിര്‍ദേശപ്രകാരം 203.56 ലക്ഷം രൂപയുടെ പദ്ധതികളും സര്‍ക്കാര്‍ അംഗീകാരത്തിന് സമര്‍പ്പിച്ചിട്ടുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ 274 ഹാന്‍ഡ്പമ്പുകള്‍ അറ്റകുറ്റപണി നടത്തി ജലലഭ്യത ഉറപ്പുവരുത്തുന്നതിനായി ഭൂജല വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. കൂടാതെ 13 ചെറുകിട കുടിവെള്ള പദ്ധതികളുടെ അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. വരള്‍ച്ച അതിരൂക്ഷമായ സാഹചര്യത്തില്‍ ജലഉപഭോഗം പരമാവധി കുറയ്‌ക്കണമെന്ന് ജില്ലാ വികസന സമിതി യോഗം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഉത്തരവാദിത്വ ജല ഉപഭോഗം എന്ന സന്ദേശം സമൂഹത്തിലെത്തിക്കുന്നതിന് പ്രചാരണപരിപാടികള്‍ പഞ്ചായത്ത് തലത്തില്‍ സംഘടിപ്പിക്കും.

ജില്ലയിലെ മുടങ്ങിക്കിടന്ന കുടിവെള്ള പദ്ധതികള്‍, അറ്റകുറ്റപ്പണി ആവശ്യമായ പദ്ധതികള്‍ എന്നിവയുടെ കൃത്യമായ വിവര ശേഖരണവും അടിയന്തര നടപടി നിര്‍ദേശവും ഉടന്‍ സമര്‍പ്പിക്കാന്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജഗദമ്മ നിര്‍ദേശം നല്‍കി. എഡിഎം ഐ.അബ്ദുള്‍ സലാം, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ മണിലാല്‍, വിവിധ വകുപ്പ്തല മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

പുതിയ വാര്‍ത്തകള്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.