മുഹമ്മ: ചാരമംഗലം വേദവ്യാസ വിദ്യാപീഠം അന്തര്‍ദേശീയ നിവലവാരത്തിലുള്ള ഹൈടെക് ക്ലാസ് മുറികളാക്കി നവീകരിച്ചു. പൂര്‍ണ്ണമായും 400 ചതുരശ്ര അടി ശീതീകരിക്കും. കുട്ടികളുടെ പഠനസൗകര്യം മെച്ചപ്പെടുത്താന്‍ പ്രൊജക്ടര്‍,കംപ്യൂട്ടര്‍, സ്‌ക്രീന്‍ എന്നിവ ഒരുക്കിയാണ് നവീകരണം പൂര്‍ത്തിയാക്കിയത്.അക്കാദമിക് മികവ്,വ്യക്തിത്വ വികസനം,മൂല്യബോധം എന്നിവ ഗ്രാമീണ മേഖലയിലെ കുട്ടികളിലും എത്തിക്കുക എന്ന ലക്ഷ്യാണ് സ്‌കൂളിനുള്ളത്.
പ്രീ-കെ ജി,എല്‍ കെ ജി,യു കെ ജി ക്ലാസുകളിലെ കുട്ടികള്‍ക്ക് പൂര്‍ണ്ണമായും സോഫ്റ്റ് വെയറിലായിരിക്കും പഠനം. മോണ്ടിസോറി ചൈല്‍ഡ്,സൈക്കോളജിയില്‍ പരിശീലനം സിദ്ധിച്ച അദ്ധ്യാപകരാണ് ക്ലാസ് നയിക്കുന്നത്. മിതമായ നിരക്കില്‍ എന്‍സിആര്‍ടിഇ പാഠപുസ്തകങ്ങളും നോട്ടുബുക്കുകളും യൂണിഫോമും വിതരണം ചെയ്യാന്‍ വേദവ്യാസ വിദ്യാപീഠം സ്റ്റാഫ് ആന്റ് വെല്‍ഫെയര്‍ സൊസൈറ്റിക്കും രൂപം നല്‍കി.
ചതുര്‍ഭാഷ പാഠ്യപദ്ധതി പഠനം തുടരുന്ന സ്‌കൂളില്‍ യോഗ,സംഗീതം, ഐടി, ക്രാഫ്റ്റ്, എന്‍എസ്എസ്, സ്‌കൗട്ട് എന്നിവ സൗജന്യമായാണ് പഠിപ്പിക്കുന്നത്. മാര്‍ച്ച് ആറിന് മൂന്നിന് നടക്കുന്ന 35-ാമത് വാര്‍ഷിക ദിനാഘോഷത്തില്‍ സ്മാര്‍ട്ട് ക്ലാസ് റൂമിന്റെ ഉദ്ഘാടനം എസ്എന്‍ ട്രസ്റ്റംഗം പ്രീതിനടേശന്‍ നിര്‍വഹിക്കും. ചലച്ചിത്ര മേഖലയിലെ പ്രമുഖരും പങ്കെടുക്കുമെന്ന് സ്‌കൂള്‍ പ്രസിഡന്റ് അഡ്വ. രവിമേനോന്‍, സെക്രട്ടറി രാജശേഖരന്‍. പിടിഎ പ്രസിഡന്റ് രഞ്ജിത്ത് എന്നിവര്‍ പറഞ്ഞു.
















