പയ്യാവൂര്‍: കേരളാ പോലീസ് ജനമൈത്രി സുരക്ഷ സ്ത്രീ സുരക്ഷ പദ്ധതിയുടെ ഭാഗമായി സ്ത്രീ സുരക്ഷ നിയമബോധവല്‍ക്കരണവും സ്വയം പ്രതിരോധ പരിശീലന ക്ലാസും പൈസക്കരി ദേവമാതാ കോളേജില്‍ ശ്രീകണ്ഠപുരം പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി.വി. ലതീഷ് ഉദ്ഘാടനം ചെയ്തു. ഡോ: പി.വി.ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. പയ്യാവൂര്‍ പോലീസ് സബ്ബ് ഇന്‍സ്പെക്ടര്‍ പി.ഉഷാദേവി, എം.ഗോവിന്ദന്, ഫാ. ജോമി പാറേക്കാട്ടില്‍, സിബിച്ചന് തോമസ് എന്നിവര്‍ പ്രസംഗിച്ചു. ടി.ടി.സെബാസ്റ്റ്യന്‍ ക്ലാസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: