പയ്യന്നൂര്‍: ശ്രീനാരായണ ഗുരുദേവന്റെ അര്‍ദ്ധകായ പ്രതിമ ഒരുങ്ങി. എടാട്ട് ശ്രീനാരായണ ഇംഗ്ലീഷ് സ്കൂളില്‍ സ്ഥാപിക്കുന്നതിനായി ശില്‍പ്പ ഭംഗിയോടെ തീര്‍ത്ത മനോഹരമായ ഗുരുദേവ പ്രതിമയുടെ അനാശ്ചാദനം 25 ന് രാവിലെ ഒമ്പത് മണിക്ക് സ്കൂള്‍ അങ്കണത്തില്‍ നടക്കും. പ്രശസ്ത ശില്പികുടുംബത്തിലെ അംഗങ്ങളായ ഏഴിലോട് പുറച്ചേരിയിലെ മൈത്രി മോഹനന് സഹോദരന് മനോജ് സഹായി വിജിത്ത് എന്നിവര്‍ ചേര്‍ന്ന് രൂപവും ഭംഗിയും നല്കി സ്കൂളിനായി സമര്‍പ്പിക്കുന്നതാണ് ഗുരുദേവന്റെ പ്രതിമ .മോള്‍ഡിംഗ് ചെയ്തു സിമന്റില്‍ വാര്‍ത്തെടുത്ത ഗുരുവിന്റെ പ്രതിമക്ക് ആറടി ഉയരമുണ്ട്. എടാട്ട് സ്കൂളില്‍ നടക്കുന്ന ഉത്തര മലബാര്‍ സ്കൂള്‍ കലോത്സവത്തിന് മുന്നോടിയായി സ്കൂളിനു മുന്നിലായി പ്രത്യേകം തയ്യറാക്കിയ സ്ഥലത്താണ് ഗുരു പ്രതിമ സ്ഥാപിക്കുന്നത്. രാവിലെ നടക്കുന്ന ചടങ്ങില്‍ മലബാര്‍ ശ്രീനാരായണ ഫൗണ്ടേഷന് ചെയര്മാന് സുശീര്‍ അചാഴിയത്ത് പ്രതിമയുടെ അനാശ്ചാദനം നിര്‍വഹിക്കും. എസ് എന്‍.എജുക്കേഷന്‍ സൊസൈറ്റി പ്രസിഡന്റ് കെ.ജി.ഗോപാലകൃഷ്ണന് മാസ്റ്റര്‍ അധ്യക്ഷത വഹിക്കും. എസ്എന്‍ഡിപി യോഗം തളിപറമ്പ് യൂണിയന് സെക്രട്ടറി വി പി.ദാസന്, ശ്രീനാരായണ ഗ്ലോബല്‍ മിഷന് കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി ഉദിനൂര്‍ സുകുമാരന്‍, രാംനാഥ് കോഴിക്കോട്, യോഗം ഡയറക്ടര്‍ എം.കെ.രാജീവന്, പ്രിന്‍സിപ്പാള്‍ വി കെ നാരായണന് മാസ്റ്റര്‍, പി.പി.കരുണാകരന് മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: