ഇരിട്ടി: തിരുവനന്തപുരത്തും കോഴിക്കോടുമായി നടന്ന സംസ്ഥാന കളരി ചാംപ്യന്‍ഷിപ്പില്‍ ജേതാക്കളായ പഴശ്ശിരാജ കളരി അക്കാദമിയിലെ കുട്ടികള്‍ക്കും പരിശീലകന് പി.ഇ.ശ്രീജയനും നാട്ടുകാരുടെയും മുഴക്കുന്ന് പഞ്ചായത്ത് രണ്ട്, അഞ്ച്, ആറ് വാര്‍ഡ് വികസന സമിതികളുടെയും നേതൃത്വത്തില്‍ നല്കിയ സ്വീകരണം സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ബാബു ജോസഫ് അധ്യക്ഷത വഹിച്ചു. മുഴക്കുന്ന് എസ്ഐ പി.രാജേഷ്, പ്രീത ദിനേശന്, കെ.വി.റഷീദ്, വി.ഷാജി, സുരേന്ദ്രന് തച്ചോളി, എം.വിനീത, കെ.കെ.സജീവന്, പിന്‍സിപ്പല്‍ മണികണ്ഠന്, പ്രധാന അധ്യാപിക കെ.ആര്.വിനോദിനി, എം.ബിജു, വി.രാജു, എന്‍.വി.ഗിരീഷ്, പി.വി.നാരായണന്, സി.എ.അബ്ദുള്‍ഗഫൂര്‍, വിനോദ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: