തലശ്ശേരി: കണ്ണൂരില്‍ മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത യോഗത്തിന് ശേഷം തലശ്ശേരിയുടെ വിവിധ ഭാഗങ്ങളില്‍ മുഖ്യമന്ത്രിയുടെ പാര്‍ട്ടിക്കാര്‍തന്നെ നാട്ടില്‍ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് ബിജെപി ജില്ലാ സെക്രട്ടറി എന്‍.ഹരിദാസ് പ്രസ്താവിച്ചു. കതിരൂര്‍ പറാംകുന്ന് നളിനാക്ഷന്റെ വീടിന് ബോംബെറിഞ്ഞു, ഇല്ലത്ത് താഴെ സായൂഷിന്റെ വീടിന് മുന്നില്‍ ബെംബെറിഞ്ഞ് ഭീകരാന്തരീക്ഷമുണ്ടാക്കി. കല്ലില്‍ താഴെ കല്യാണവീട്ടില്‍ കയറി ബിജെപി പ്രവര്‍ത്തകരായ മൂന്നുപേരെ പരിക്കേല്‍പ്പിച്ചു. ചാലില്‍ പ്രദേശത്ത് മറ്റൊരു പ്രവര്‍ത്തകന്റെ വീടിന് മുന്നില്‍ ബോംബെറിഞ്ഞു. ഇന്നലെ കോമത്ത് പാറയിലെ ഉമേഷ്, മയൂരം വീട്ടിലെ ഷിനീഷ്, ബാബു എന്നിവരുടെ വീടിന് മുന്നിലും കാവും ഭാഗം സ്കൂള്‍ മൈതാനിയിലും ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷമുണ്ടാക്കി. അമ്പാടി മുക്കില്‍ ശരത്തിന്റെ വീട്ടില്‍ രാത്രി 11 മണിക്ക് അതിക്രമിച്ച് കയറിയ പ്രദേശത്തെ സിപിഎം പ്രവര്‍ത്തകരായ അപ്പു, നിവേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കൊല്ലുമെന്ന് ഭീഷണപ്പെടുത്തിയത്, അമ്പാടി മുക്കിലെ തന്നെ അനൂപിന്റെ വീട്ടില്‍ മദ്യക്കുപ്പി എറിഞ്ഞ സംഭവവും ഉണ്ടായി. സിപിഎം തലശ്ശേരി മേഖലയില്‍ നിരന്തരം സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും നേതൃത്വത്തിന്റെ അറിവോടെയാണോ സംഘര്‍ഷമുണ്ടാക്കുന്നതെന്ന് സിപിഎം വ്യക്തമാക്കണമെന്നും ഇതിലൂടെ സിപിഎം തലശ്ശേരിയില്‍ സമാധാനം ആഗ്രഹിക്കുന്നില്ല എന്നാണ് മനസ്സിലാക്കുന്നതെന്നും സമാധാനശ്രമം നിനലനിര്ത്താനും ഇത്തരം നിലപാടുകള്‍ക്കെതിരെ മുഴുവന്‍ ജനങ്ങളും പ്രതികരിക്കണമെന്നും എന്‍.ഹരദാസ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: