കണ്ണൂര്‍: കൃഷിയെ മാത്രം ആശ്രയിച്ചുകഴിയുന്ന സാധാരണക്കാരെ ചൂഷണം ചെയ്യുന്ന കച്ചവട ലോബിയെയും ഇടനിലക്കാരെയും നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് കേരള കോണ്‍ഗ്രസ് (എം) കണ്ണൂര്‍ ജില്ലാ കമ്മറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കാര്‍ഷിക ഉല്‍പന്നങ്ങള്‍ വിളവെടുക്കുന്ന സമയത്ത് അവയുടെ വിലയിടിക്കുന്നത് നിത്യസംഭവമായിരിക്കുകയാണ്. അതുകൊണ്ട് ഏറ്റവും കൂടുതല്‍ നഷ്ടം സഹിക്കേണ്ടിവരുന്നത് പാവപ്പെട്ട കര്‍ഷകര്‍ക്കാണ്. ഉല്‍പ്പന്നങ്ങള്‍ സ്റ്റോക്ക് ചെയ്യാനും വിലവര്‍ദ്ധനവുണ്ടാകുമ്പോള്‍ വിറ്റഴിക്കാനും കര്‍ഷകര്‍ക്ക് സാധിക്കില്ല.
കശുവണ്ടിക്ക് തറവില 250 രൂപയായും, കുരുമുളകിന് 80,000 രൂപ സംഭരണ വിലയും നിശ്ചയിക്കണമെന്നും യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
28ന് സെക്രട്ടറിയേറ്റിന് മുന്നില്‍ ഉപവസിക്കുന്ന കെ.മാണിയോടൊപ്പം ജില്ലയില്‍ നിന്നും നൂറ് അംഗങ്ങള്‍ ഉപവസിക്കാന്‍ യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡണ്ട് ജോയിസ് പുത്തന്‍പുര അധ്യക്ഷത വഹിച്ചു.
















