തലശ്ശേരി: ലോക മാതൃഭാഷാ ദിനാചരണം വിവിധ പരിപാടികളോടെ ധര്‍മ്മടം ചന്ദ്രക്കല മോഹന്റാവു കള്‍ച്ചറല്‍ ഫോറം ആചരിച്ചു. ബെല്‍ഗാം വസന്ത് വി.കമ്മത്ത് ഉദ്ഘാടനം ചെയ്തു. ഋഷിവര്യന്മാരുടെയും ദാര്‍ശനികാചാര്യന്‍മാരുടെയും സാഹിത്യ സാംസ്‌കാരിക പാത ഇന്നത്തെ യുവതലമുറ പഠിക്കേണ്ടതുണ്ടെന്നും മാതൃഭാഷയിലൂന്നിയുള്ള പഠനം അത്യാവശ്യമാണെന്നും ഉദ്ഘാടനം പ്രസംഗത്തില്‍ കമ്മത്ത് പറഞ്ഞു. വിദേശീയര്‍ ഭാരതത്തിലെത്തി ഇന്ത്യന്‍ സംസ്‌കാരത്തെക്കുറിച്ചും ഭാരതീയ വിചാരധാരയെക്കുറിച്ചും കൂടുതല്‍ മനസ്സിലാക്കുന്നത് സനാതനത്തില്‍ അധിഷ്ഠിതമായ മാര്‍ഗ്ഗം നമ്മുടെ ജീവിത ചര്യയായതിനാലാണ്. മാതൃഭാഷയെ സ്‌നേഹിക്കുന്ന കാര്യത്തില്‍ കേരളത്തിലെ ഗൗഡസാരസ്വതരെ മാതൃകയാക്കണം. പോര്‍ച്ചുഗീസ് അധിനിവേശവും ആക്രമണവും നിര്‍ബന്ധിത മത പരിവര്‍ത്തനവും മൂലം സര്‍വ്വവും ഗോവയില്‍ ത്യജിച്ച് കേരളത്തിലെത്തിയ അവര്‍ പക്ഷേ മാതൃഭാഷയായ കൊങ്കിണിയെയും അവരുടെ ആചാരാനുഷ്ഠാനങ്ങളെയും മാത്രം കൈവിട്ടില്ല. മറ്റ് ഭാഷകറെ സ്വീകരിക്കുന്നതോടൊപ്പം മാതൃഭാഷയെ ദൈവതുല്യം കാണുന്നതാണ് യഥാര്‍ത്ഥ ഭാഷാ സ്‌നേഹം. രാജ്യത്ത് വിവിധ ഭാഷകള്‍ താളോട് തോള്‍ ചേര്‍ന്ന് പോകുന്നത് രാജ്യത്തിന്റെ സാംസ്‌കാരിക-സാഹിത്യ സംഗമത്തിന്റെ മുതല്‍ക്കൂട്ടാണ്.
ഫോറം പ്രസിഡണ്ട് വി.രാജേഷ് മോഹന്‍ അധ്യക്ഷത വഹിച്ചു. ബി.കെ.ഭണ്ഡാരി, സുബ്രഹ്മണ്യ വീട്ടീല്‍ ദാസ്, മഹേഷ് ഭട്ട്, നമ്രത ഗോംപൂ, രേവതി കമ്മത്ത്, ഗണേഷ് എന്നിവര്‍ സംസാരിച്ചു.
ഭാഷാ സംരക്ഷണ പ്രതിജ്ഞയും വിവിധ ഭാഷാ പണ്ഡിതരുടെ അനുസ്മരണവും നടന്നു.
















