കാഞ്ഞാര്‍: മൂലമറ്റം കെ എസ് ഇ ബി ക്വാര്‍ട്ടേഴ്സിനുള്ളിലെ പുല്‍മേട്ടിലും നാടുകാണി മലയിലും തീപ്പിടിത്തം. ക്വാര്‍ട്ടേഴ്സിനുള്ളില്‍ ഇന്നലെ ഉച്ചതിരിഞ്ഞ് 3.30നാണ് പുല് തട്ടിന് തീപിടിച്ചത്. മൂലമറ്റം ഫയര്‍ഫോഴ്സ് എത്തി തീയണച്ചു. ഇന്നലെ രാവിലെ 6.30 നും വൈകിട്ട് 3.30 നും നാടുകാണി മലയില്‍ തീപിടുത്തം ഉണ്ടായി. രാവിലത്തെ തീപ്പിട
ിത്തം നിയന്ത്രിക്കുവാന്‍ കഴിഞ്ഞുവെങ്കില്‍ ഉച്ചകഴിഞ്ഞ് ഉണ്ടായ തീ നിയന്ത്രണ വിധേയമായിട്ടില്ല.
കെഎസ്ഇ ബി യുടെ ബട്ടര്‍ഫ്ളൈ വാല്‍വിന് സമീപത്തു നിന്നുമാണ് നാടുകാണി മലയിലേക്ക് തീപടര്‍ന്നത്. ഏക്കറുകണക്കിന് വനഭൂമിയാണ് കത്തിനശിച്ചത്. വാഹന സൗകര്യമില്ലാത്തതിനാല്‍ ഫയര്‍ഫോഴ്സിന്റെ വാഹനത്തിന് തീപിടുത്തം ഉണ്ടായ ഭാഗത്തേക്ക് എത്തുവാന്‍ കഴിഞ്ഞില്ല. പ്രദേശത്തെ കാറ്റ് തീ പടര്‍ന്ന് പിടിക്കാന്‍ കാരണമായി. കെഎസ്ഇബി ക്വാര്‍ട്ടേഴ്സിനുള്ളില്‍ മൂന്ന് ദിവസം മുമ്പും തീ പിടിച്ചിരുന്നു. താമസക്കാരായ ജീവനക്കാരുടെ അലംഭാവമാണ് അടിക്കടി ഉണ്ടാകുന്ന തീ പിടുത്തത്തിന് കാരണം. അസി. സ്റ്റേഷന് ഓഫീസര്‍ അബ്ദുള്‍ അസീസ്, ഫയര്‍ഫോഴ്സ് അംഗങ്ങളായ കെ.എന്‍.വിശ്വനാഥന്, ഷിന്റോ തോമസ്, വിഷ്ണു വി ആര്, ജോബി, ജോഷി സാം, സജികുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് തീയണക്കുവാനുള്ള ശ്രമം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: