ആലപ്പുഴ: ജില്ലയില്‍ സാമൂഹ്യ വിരുദ്ധരുടെ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനായി ആരംഭിച്ച ‘ഓപ്പറേഷന്‍ ഗുണ്ട’യുടെ ഭാഗമായി 734 പേര്‍ അകത്തായി. കഴിഞ്ഞ ഒരാഴ്ചയ്‌ക്കുള്ളില്‍ ജില്ലയിലെ 1,200 സാമൂഹ്യവിരുദ്ധര്‍ നിരീക്ഷണത്തിലാണ്.
തുടര്‍ന്നും ഊര്‍ജ്ജിതമായ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ല പോലീസ് മേധാവി അറിയിച്ചു. ശക്തമായ നടപടികള്‍ തുടരുന്നു.
ഇന്നലെ ജില്ലയിലെ 32 പോലീസ് സ്റ്റേഷനുകള്‍ക്ക് കീഴില്‍ പരിശോധന നടന്നു. 285 പേരെ നിരീക്ഷിച്ച ശേഷം 67 പേരെ മുന്‍കരുതല്‍ അറസ്റ്റ് ചെയ്തു. അന്വേഷണത്തിലിരിക്കുന്ന കേസ്സുകളിലെ പ്രതികള്‍, വിവിധ വാറന്റുകളില്‍ ഒളിവില്‍ കഴിയുന്നവരെ അറസ്റ്റ് ചെയ്യാന്‍ നടപടി തുടങ്ങി.
















